CinemaGeneralMollywoodNEWS

‘സുഡാനി ഫ്രം നൈജീരിയ’ ; പരാതിയുമായി സാമുവല്‍, നിര്‍മ്മാതാക്കള്‍ ചതിച്ചു

സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രം കേരളത്തില്‍ മികച്ച പ്രതികരണം നേടി മുന്നേറുമ്പോള്‍ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്കെതിരെ പരാതിയുമായി നൈജീരിയന്‍ ആക്ടര്‍ സാമുവല്‍ രംഗത്ത്. കറുത്ത വര്‍ഗ്ഗക്കാരയതിനാല്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ തന്നെ അവഗണിച്ചു എന്നാണ് സാമുവലിന്റെ ആരോപണം. കറുത്ത വര്‍ഗക്കാരനായ മറ്റൊരു നടനും ഈ അവസ്ഥ ഉണ്ടാകരുതെന്ന് ആഗ്രഹമുള്ളത് കൊണ്ടാണ് ഇത് തുറന്നു പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സാമുവലിന്റെ വാക്കുകളിലേക്ക്

എല്ലാവര്‍ക്കും ഹായ്, പ്രധാനപ്പെട്ടൊരു വിഷയം നിങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സുഡാനി ഫ്രം നൈജീരിയയുടെ നിര്‍മാതാക്കളില്‍ നിന്നും എനിക്ക് വംശീയമായ വിവേചനം നേരിടേണ്ടി വന്നു എന്നതാണ് യാഥാര്‍ഥ്യം. ഞാന്‍ ക്ഷമ കാട്ടിയതുകൊണ്ടാണ് ഇക്കാര്യങ്ങളൊന്നും നേരത്തെ പറയാതിരുന്നത്. ഇപ്പോള്‍ എല്ലാം തുറന്നു പറയുകയാണ്. നാളെ കറുത്തവര്‍ഗക്കാരനായ മറ്റൊരു യുവനടനും ഇങ്ങനെ സംഭവിക്കരുത് എന്നു കരുതിയാണ് എല്ലാം തുറന്നു പറയുന്നത്.

ഞാന്‍ കേരളത്തില്‍ വംശീയവിവേചനത്തിന്റെ ഇരയായിരുന്നു. അത് നേരിട്ടൊരു ആക്രമണമോ അധിക്ഷേപമോ ആയിരുന്നില്ല. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തില്‍ അഭിനയിച്ചതിനായിരുന്നു, മറ്റ് ഇന്ത്യന്‍ താരങ്ങളേക്കാള്‍ എത്രയോ കുറഞ്ഞ പ്രതിഫലമാണ് എനിക്ക് നല്‍കിയത്. എന്റെ കഴിവും പ്രതിഭയും വച്ചു നോക്കുകയാണെങ്കില്‍ പകുതി പ്രതിഫലമാണ് കിട്ടിയത്. മറ്റു യുവതാരങ്ങളുമായി പ്രതിഫലകാര്യം ചര്‍ച്ച ചെയ്തപ്പോള്‍ മാത്രമാണ് ഇക്കാര്യം മനസ്സിലായത്.

ചിത്രം ഹിറ്റായാല്‍ മെച്ചപ്പെട്ട പ്രതിഫലം നല്‍കാമെന്നാണ് ഷൂട്ടിങ് സമയത്ത് നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ ഒന്നും പാലിക്കപ്പെട്ടില്ല, ഞാനിപ്പോള്‍ നൈജീരിയയില്‍ തിരിച്ചെത്തുകയും ചെയ്തു. ഫേസ്ബുക്ക് പോസ്റ്റില്‍ സാമുവല്‍ വിശദീകരിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button