GeneralNEWSUncategorized

“ഇത് എന്‍റെ ശരീരത്തെ വല്ലാതെ ബാധിച്ചു” ; നടി നന്ദിനിക്ക് ജീവിതത്തില്‍ സംഭവിച്ചതെന്ത്?

ഒരുകാലത്ത് മലയാള സിനിമയിലെ മുന്‍നിര നായികയായിരുന്ന നടി നന്ദിനി ഇപ്പോള്‍ എവിടെയാണ്? സിനിമയിലും സീരിയലിലും നിന്ന് നീണ്ട ഇടവേളയെടുത്ത നന്ദിനി ചില ആരോഗ്യ പ്രശ്നങ്ങളുടെ പിടിയിലായിരുന്നു. നന്ദിനി തന്നെയാണ് മുന്‍പൊരിക്കല്‍ ഒരു അഭിമുഖ പരിപാടിയില്‍ ഇതിനെക്കുറിച്ച് തുറന്നു പറഞ്ഞത്.
അമിതമായ ഭക്ഷണമാണ് നന്ദിനിയുടെ ആരോഗ്യ പ്രശ്നത്തിന് കാരണം. ആരോഗ്യകരമല്ലാത്ത ഭക്ഷണ രീതിയും വ്യായാമം ഇല്ലായ്മയും മൂലം ശരീരഭാരം 100 കിലോയ്ക്ക് അപ്പുറം കടന്നുവെന്നും നന്ദിനി പറയുന്നു. നാല് ഭാഷകളിലായി ഓടിനടന്നു അഭിനയിച്ചിരുന്ന സമയത്ത് ആരോഗ്യകാര്യങ്ങള്‍ വേണ്ടരീതിയില്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ലെന്നും നന്ദിനി വ്യക്തമാക്കി. എണ്ണയില്‍ വറുത്തതും മധുര പലഹാരങ്ങളും അമിതമായി കഴിച്ചതാണ് ആരോഗ്യ പ്രശ്നം കൂട്ടാന്‍ ഇടയാക്കിയതെന്നും താരം വിശദീകരിച്ചു.

“യാത്രയിൽ വിശപ്പറിയാതിരിക്കാൻ ഗ്ലൂക്കോസ് കഴിക്കാൻ തുടങ്ങി. ആദ്യം ഒന്നും രണ്ടും പാക്കറ്റുകളായിരുന്നത് പിന്നീട് അതിന്റെ എണ്ണം കൂടി. വിശക്കുമ്പോൾ ഭക്ഷണത്തിനു പകരം ഗ്ലൂക്കോസായി. ഇത് ശരീരത്തെ വല്ലാതെ ബാധിച്ചു. തടി കൂടാൻ തുടങ്ങി. എല്ലാം എന്റെ നിയന്ത്രണത്തിൽ നിന്ന് മാറിപ്പോയതു പോലെ.
അതോടെ സിനിമയിൽ നിന്ന് ഞാൻ മാറിനിൽക്കാൻ തുടങ്ങി. ഒന്നര വർഷം ഞാൻ ഒറ്റയ്ക്കായിരുന്നു. പുറത്തേക്കിറങ്ങിയില്ല. ഒരുപാടുപേർ വിളിച്ചിരുന്ന എന്റെ ഫോൺ പെട്ടെന്ന് നിശ്ശബ്ദമായി. എല്ലാവരും എന്നെ മറന്നതു പോലെ. ഞാൻ സിനിമകൾ കാണുന്നതു പോലും നിർത്തി. ഞാനഭിനയിച്ചിരുന്ന സിനിമകൾ വരുമ്പോൾ ടിവി ഓഫ് ചെയ്യും.
സിനിമയിൽ നിന്ന് നാലു വർഷത്തോളം മാറിനിന്നതോടെ പല ഗോസിപ്പുകളും ഇറങ്ങി. എന്റെ വിവാഹം കഴിഞ്ഞെന്ന വാർത്തയാണ് പ്രചരിച്ചത്. വിദേശത്ത് താമസമാക്കി എന്നാണ് പലരും കരുതിയത്. ആ പരീക്ഷണ ഘട്ടമെല്ലാം മറന്ന് ഇപ്പോൾ ജീവിതത്തേയും പ്രകൃതിയേയും സ്‌നേഹിക്കാൻ തുടങ്ങിയിരിക്കുന്നു”
(മുന്‍പൊരിക്കല്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നിന്ന്)

shortlink

Related Articles

Post Your Comments


Back to top button