BollywoodCinemaGeneralLatest NewsMovie GossipsNEWSWOODs

ലൈംഗിക ദൃശ്യങ്ങളുള്ള സ്വകാര്യവീഡിയോ പ്രചരിക്കുന്നതിനെക്കുറിച്ച് നടി

ടെലിവിഷന്‍ രംഗത്തെ പ്രമുഖ നടിയാണ് മോന സിംഗ്. 2003 ൽ അരങ്ങേറ്റം കുറിച്ച മോനാ സിംഗിന്റെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട പരിപാടിയാണ് ജാസ്സി ജെയ്സി കോയി നഹി. ബോളിവുഡില്‍ തിളങ്ങിയ സമയത്ത് തന്നെ വിവാദങ്ങളും താരത്തെ പിന്തുടര്‍ന്നിരുന്നു. മോനായുടെ മോര്‍ഫ് ചെയ്യപ്പെട്ട രണ്ടു വീഡിയോകള്‍ ആണ് അക്കാലത്ത് പ്രചരിച്ചിരുന്നത്. ഇതിനെ തുടര്‍ന്ന് പല വിവാദങ്ങളും ഉണ്ടായി. ചിലര്‍ താരത്തിന്റെ കരിയര്‍ തന്നെ നഷ്ടമാകുമെന്നും അഭിപ്രായപ്പെട്ടു. എന്നാല്‍ തന്റെ ജീവിതത്തിലെ കറുത്ത ഒരധ്യായമായ വീഡിയോയെക്കുറിച്ച് താന്‍ ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നു താരം പറയുന്നു. കൂടാതെ സമൂഹമാധ്യമങ്ങളില്‍ ചര്ച്ചയാവുന്ന വിവാഹവാര്‍ത്തയെക്കുറിച്ചും താരം പറയുന്നു

“ഞാൻ വിദ്യുത് ജംലാവുമായി പ്രണയത്തിലാണ്, പക്ഷെ ഞാൻ വിവാഹം കഴിച്ചിട്ടില്ല. എന്റെ വിവാഹവാർത്ത എവിടെ നിന്ന് വന്നുവെന്ന് എനിക്കറിയില്ല. പക്ഷേ, ഞാൻ വിവാഹിതയാവുകയാണെങ്കിൽ ഞാൻ അതിനെ അഭിമാനത്തോടെ ലോകത്തെ അറിയിക്കും. ഒരു പെൺകുട്ടിയുടെ സ്വപ്നങ്ങളില്‍ ഒന്നാണ് വിവാഹം കഴിക്കുക എന്നത്. അതുകൊണ്ട് തന്നെ അക്കാര്യം താന്‍ മറച്ചുവയ്ക്കില്ല.”  അഭിമുഖത്തില്‍ നടി തുറന്നു പറഞ്ഞു.

രഹസ്യ വിവാഹം ചെയ്ത താര സുന്ദരിമാര്‍!

shortlink

Related Articles

Post Your Comments


Back to top button