താന്‍ വിവാഹമോചനം തേടിയില്ലായിരുന്നുവെങ്കില്‍ മകള്‍ക്ക് തെറ്റായ മാതൃകയാകുമായിരുന്നുവെന്ന് നടി ലിസി. എല്ലാം ക്ഷമിച്ചും സഹിച്ചും കഴിയുന്നവളാണ് ഭാര്യ എന്നായിരിക്കും അപ്പോള്‍ അവള്‍ കരുതുക. അങ്ങനെ തെറ്റായ ഒരു ധാരണ മകള്‍ക്ക് ഉണ്ടാകാതിരിക്കാന്‍ കൂടിയാണ് താന്‍ വിവാഹമോചനത്തിന് തയ്യാറായതെന്നും ലിസി വെളിപ്പെടുത്തി.
വിവാഹത്തിന് വേണ്ടി മതം മാറി, വീട്ടുകാരെ വേണ്ടെന്ന് വച്ചു. പക്ഷെ ഒന്നും വേണ്ടിയിരുന്നില്ലെന്ന് പിന്നീട് തോന്നി. എന്തിന് വേണ്ടിയായാലും ഇഷ്ടപ്പെട്ടതൊന്നും നമ്മള്‍ ത്യജിക്കരുത്. സ്വന്തം ജീവിതത്തില്‍ നിന്ന് ഞാന്‍ പഠിച്ചത് അതാണ്. ലിസി പറഞ്ഞു.
പേരിനോടൊപ്പമുള്ള പ്രിയദര്‍ശന്‍റെ പേര് ലിസി അടുത്തിടെ മാറ്റിയിരുന്നു. ലിസി പ്രിയദര്‍ശന്‍ എന്ന പേര് ലിസി ലക്ഷ്മി എന്നാക്കിയാണ് മാറ്റിയത്.
Post Your Comments