ആരാധകരെയും സിനിമാ സഹപ്രവര്‍ത്തകരെയും ഞെട്ടിച്ച ചില താര വിവാഹങ്ങള്‍. സഹപ്രവര്‍ത്തകരും മാധ്യമങ്ങളും അറിയാതെ രഹസ്യ വിവാഹം ചെയ്ത ചില താര സുന്ദരിമാരെക്കുറിച്ച് അറിയാം.
ഇല്യാന
തെന്നിന്ത്യന്‍ താര സുന്ദരി ഇല്യാന രഹസ്യവിവാഹം ചെയ്ത നടിമാരില്‍ ഒരാളാണ്. തെലുങ്ക്, ബോളിവുഡ് സിനിമകളില്‍ ശ്രദ്ധേയയായ ഇല്യാന കഴിഞ്ഞ ക്രിസ്തുമസ് കാലത്താണ് തന്റെ വിവാഹത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ഓസ്ട്രേലിയൻ ഫോട്ടോഗ്രാഫറും, ദീർഘകാല സുഹൃത്തായ ആന്‍ഡ്രുവാണ് ഇല്യാനയുടെ ഭര്‍ത്താവ്. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തോളം ഈ വിവാഹ രഹസ്യം നടി മറച്ചുവച്ചിരുന്നു.
റിച്ച ഗംഗോപാധ്യായ
തെന്നിന്ത്യൻ നായിക റിച്ച ഗംഗോപാധ്യായ അമേരിക്കയിൽവെച്ച് ബാല്യകാല സുഹൃത്തിനെ രഹസ്യമായി വിവാഹം കഴിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. വാഷിങ്ടൺ യൂണിവേഴ്സിറ്റിയിലെ ഓലിൻ സ്കൂൾ ഓഫ് ബിസിനസിൽ നിന്ന് എംബിഎയിൽ ബിരുദം നേടിയതാണ് റിച്ച. നിലവിൽ, അമേരിക്കയിൽ മിഷിഗൺ സ്റ്റേറ്റിലാണ് താരം താമസിക്കുകയാണ്.
സെക്സ് റാക്കറ്റ്, പിടിയിലായ പ്രമുഖ നടിമാര്‍ !!
ശ്രിയ ശരണ്‍
തെന്നിന്ത്യന്‍ നടി ശ്രിയ ശരണ്‍ റഷ്യന്‍ സുഹൃത്തായ ആന്ദ്രേ കൊസ്ചീവുമായി വിവാഹിതയായി. നടിയുടെ മുംബെയിലെ വസതിയില്‍ വച്ചു നടന്ന സ്വകാര്യ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ശ്രിയയുടെ അയല്‍ക്കാരായ മനോജ് ബാജ്പേയിയും ഭാര്യ ശബാനയും മാത്രമാണ് സിനിമാ രംഗത്ത് നിന്ന് വന്ന അതിഥികള്‍. ഹിന്ദു മതാചാരപ്രകാരം നടന്ന ചടങ്ങിനു മുന്നോടിയായി ഹ്രസ്വമായ പ്രീ വെഡ്ഡിങ്ങ് പാര്‍ട്ടിയും നടത്തിയിരുന്നു.
അനുഷ്ക
ബോളിവുഡ് സൂപ്പര്‍ താരം അനുഷ്ക ശര്‍മ്മയും ക്രിക്കറ്റ് താരം വിരാട് കോലിയും ഇറ്റലിയില്‍ വച്ചാണ് രഹസ്യ വിവാഹിതരായത്. വിവാഹ ശേഷം ഡല്‍ഹിയില്‍ എത്തിയ താര ദമ്പതിമാര്‍ പ്രൌഡ ഗംഭീരമായ വിരുന്നു ഒരുക്കി. വളരെ രഹസ്യമായി വിവാഹം നടത്തിയതിനാല്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ ഉണ്ടായിരുന്നത്.
Post Your Comments