ടെലിവിഷൻ താരം ഗുർമീത് ചൗധരിക്ക് നേരെ ആരധകന്റെ വധ ഭീഷണി. ആരാധകൻ ഭീഷണിപ്പെടുത്തുന്ന മെസ്സേജുകൾ താരം ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു. ആരാധകൻ എന്ന രീതിയിലാണ് ഒരാൾ സംസാരിച്ചത്. അയാളുടെ കൂട്ടുകാരൻ എന്റെ വലിയ ആരാധകനാണെന്ന് പറഞ്ഞു .പിന്നീട് അയാളെ കാണാൻ എത്തണമെന്നും ഇല്ലെങ്കിൽ അയാൾ ആത്മഹത്യാ ചെയ്യുമെന്നും അറിയിച്ചു.
പലതവണ ഇത് ആവർത്തിച്ചു.അയാളെ പറഞ്ഞു മനസിലാക്കണമെന്ന് ഗുർമീത് അറിയിച്ചു.എന്നാൽ പിന്നീട് അയാളുമായി സഹകരിച്ചില്ലെങ്കിൽ കൊല്ലുമെന്നായി. സംഭവം ഗുർമീത് പോസ്റ്റ് ചെയ്തതോടെ മുംബൈ പോലീസ് ആരാധകനെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ഇയാളുടെ ഉദ്ദേശം പണമായിരിക്കാമെന്ന് പോലീസ് പറഞ്ഞു. തന്റെ കുടുംബത്തിന് സംരക്ഷണം വേണമെന്ന് താരം ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments