മലയാള സിനിമയിലേയ്ക്ക് നടി പാര്‍വതി തിരിച്ചു വരന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ലിസി, മഞ്ജുവാര്യര്‍ തുടങ്ങിയ നടിമാര്‍ നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേയ്ക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഇവര്‍ക്കൊപ്പം സിനിമയില്‍ പാര്‍വതിയും സജീവമാകാന്‍ ഒരുങ്ങുന്നതായി വാര്‍ത്തകള്‍. നല്ല സിനിമകള്‍ക്കു വേണ്ടി കാത്തിരിക്കുകയാണ് താന്‍ എന്ന് ഒരു അഭിമുഖത്തില്‍ താരം വ്യക്തമാക്കിയതിനു പിന്നാലെയാണ് പാര്‍വതിയുടെ മടങ്ങി വരവ് ചര്‍ച്ചയാവുന്നത്. മികച്ച നായികയായി സൂപ്പര്‍ താര ചിത്രങ്ങളില്‍ വിലസുന്ന കാലത്താണ് ജയറാമുമായുള്ള പ്രണയവും വിവാഹവും. വിവാഹശേഷം സിനിമയില്‍ നിന്നും പിന്മാറിയ പാര്‍വതി വീണ്ടും അഭിനയിക്കുമോ എന്ന് ആരാധകര്‍ പലപ്പോഴും അന്വേഷിച്ചിരുന്നു. ഇപ്പോള്‍ ഇവരുടെ പുത്രം കാളിദാസ് നായകനായി തിളങ്ങുകയാണ്. ഈ അവസരത്തില്‍ തന്റെ തിരിച്ചു വരവിനെക്കുറിച്ച് പാര്‍വതി പറയുന്നു.
”കണ്ണന് എന്നോട് പറഞ്ഞിരുന്നു അവന്റെ അമ്മ കഥാപാത്രമായി തിരിച്ചു വന്നുകൂടേയെന്ന്. എന്നെ സംബന്ധിച്ച് അവനെ ആശ്രയിച്ച് സിനിമയിലേയ്ക്കു വരാന്‍ താല്‍പ്പര്യമില്ല. എന്റെ സ്വപ്നം എന്റെ കഥാപാത്രങ്ങള്‍ മികച്ചതായിരിക്കണമെന്നതാണ്. കണ്ണന്റെ അമ്മയായി സ്ക്രീനില്‍ അഭിനയിക്കാന്‍ എന്നേക്കാള്‍ നല്ല നടിമാരുണ്ട്. ജയറാമിന്റെ കാര്യത്തിലും ഇങ്ങനെ തന്നെയാണ്. സിനിമയില്‍ വ്യത്യസ്തത അനുഭവപ്പെടാന്‍ ഞങ്ങള്‍ക്കു പകരം കണ്ണന്റെ മാതാപിതാക്കളായി മറ്റു താരങ്ങള്‍ അഭിനയിക്കുന്നത് തന്നെയാണ് നല്ലത്. നല്ല കഥാപാത്രങ്ങള്‍ ലഭിച്ച് സിനിമയിലേയ്ക്ക് തിരിച്ചു വരണമെന്ന് വലിയ ആഗ്രഹമുണ്ട്. പക്ഷേ അങ്ങനെ വന്നാലും ജയറാമിന്റെയും കണ്ണന്റെയും കൂടെ അഭിനയിക്കില്ല. എനിക്ക് വേറെ സ്വപ്നങ്ങളാണുള്ളത്” പാര്‍വ്വതി പറഞ്ഞു. ജയറാമും മക്കളും ഈ കാര്യത്തില്‍ പൂര്‍ണ്ണ പിന്തുണയാണു നല്‍കുന്നത്. തിരിച്ചു വരുമ്പോള്‍ കഥാപാത്രം മികച്ചതായിരിക്കണം എന്നാണ് ആഗ്രഹിക്കുന്നത് എന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.
ലംബോര്‍ഗിനി തന്റെ സ്വപ്നമെന്ന് കാളിദാസ്, പക്ഷെ ജയറാമിന്റെ മറുപടി അത്ഭുതപ്പെടുത്തി!
Post Your Comments