സിനിമാതാരങ്ങളുടെ മക്കള്‍ എന്നും മാധ്യമങ്ങളുടെ നോട്ടപ്പുള്ളികളായിരിക്കും. സ്കൂളിലും കോളേജിലും എന്ന് വേണ്ട എല്ലായിടത്തും ക്യാമറാക്കണ്ണുകള്‍ അവരെ പിന്തുടരുകയും ചെയ്യും. സെയ്ഫ് അലി ഖാന്റെയും കരീനയുടെയും മകന് തൈമൂറും ഇക്കാര്യത്തില്‍ വ്യത്യസ്തനല്ല. ഒരു വയസ് മാത്രം പ്രായമുള്ള തൈമൂറിനെ ആരാധകര്‍ക്ക് ഒരുപാട് ഇഷ്ടമാണ്.
കഴിഞ്ഞ ദിവസം അമ്മ കരീന കപൂറിനൊപ്പം ഫിലിം സ്റ്റുഡിയോയിലെത്തിയ തൈമൂര്‍ പതിവ് പോലെ മാധ്യമങ്ങളുടെ കണ്ണില്‍ പെട്ടു. ക്യാമറക്കണ്ണുകള്‍ തനിക്ക് നേരെ തിരിയുന്നതും പേര് ചൊല്ലി വിളിക്കുന്നതുമൊക്കെ കുഞ്ഞു സൈഫ് ഏറെ ആസ്വദിക്കുന്നുണ്ടെന്ന് വേണം പറയാന്‍. മാധ്യമങ്ങള്‍ പ്രസിദ്ധികരിച്ച ചിത്രങ്ങള്‍ പൊടുന്നനെ ആരാധകര്‍ക്കിടയില്‍ തരംഗമായി.
Post Your Comments