ബാഹുബലി എന്ന ഒരൊറ്റ സിനിമ കൊണ്ട് രാജ്യമെമ്പാടും ആരാധകരെ സൃഷ്ടിച്ച നടനാണ് പ്രഭാസ്. സിനിമയില്‍ ഗൌരവക്കാരനായി കാണുന്ന പ്രഭാസ് പക്ഷെ യഥാര്‍ത്ഥ ജീവിതത്തില്‍ വ്യത്യസ്തനാണ്. ആരാധകരോട് സുഹൃത്തിനെ പോലെ പെരുമാറുന്ന അദ്ദേഹം അക്കാര്യത്തില്‍ മറ്റ് താരങ്ങള്‍ക്ക് മാതൃകയാണെന്ന് തന്നെ പറയാം.
ഇപ്പോള്‍ പ്രഭാസ് വാര്‍ത്തകളില്‍ നിറയുന്നത് ഒരു സെല്‍ഫിയുടെ പേരിലാണ്. കഴിഞ്ഞ ദിവസം നടന് ആരാധകരുമായി ഒരു കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രഭാസിനൊപ്പം നില്ക്കാന് എല്ലാവരും തിരക്ക് കൂട്ടുന്നതിനിടെയാണ്
ഇഷ്ടതാരത്തിന്റെ അടുത്തെത്താനാകാതെ നിസ്സഹായനായി നില്ക്കുന്ന അംഗവൈകല്യമുള്ള ഒരു യുവാവിനെ അദ്ദേഹം കണ്ടത്. പ്രഭാസ് ഒട്ടും താമസിച്ചില്ല. എഴുന്നേറ്റ് ആരാധകന്റെ അടുത്തു ചെന്ന അദ്ദേഹം അയാളുടെ തോളില്‍ കയ്യിട്ട് നിലത്ത് മുട്ടു കുത്തിയിരുന്നു. നിറഞ്ഞ ചിരിയോടെ ക്യാമറ ഫേസ് ചെയ്ത പ്രഭാസ് ആരാധകന്റെ വിശേഷങ്ങള്‍ തിരക്കുകയും ചെയ്തു.
Post Your Comments