CinemaKollywoodLatest NewsMollywoodMovie GossipsWOODs

പുതിയ നിബന്ധനയുമായി നയന്‍താര; പ്രതിഷേധവുമായി നിര്‍മ്മാതാക്കള്‍

മലയാളത്തിലൂടെ വെള്ളിത്തിരയില്‍ എത്തി തെന്നിന്ത്യന്‍ സിനിമാ ലോകം കീഴടക്കിയ നടിയാണ് നയന്‍താര. ആരാധകര്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന പേരും താരത്തിനു ചാര്‍ത്തിക്കൊടുത്തു. ഗ്ലാമറസ് വേഷങ്ങളില്‍ നിന്നും പിന്മാറി നയന്‍സ് ഇപ്പോള്‍ സ്ത്രീ പക്ഷ കഥാപാത്രങ്ങള്‍ മാത്രമാണ് സ്വീകരിക്കുന്നത്. പ്രമുഖ നടന്‍മാര്‍ ഇല്ലെങ്കിലും തന്റെ ചിത്രങ്ങള്‍ മികച്ച വിജയം നേടിത്തുടങ്ങിയതോടെ നയന്‍സ് തന്റെ പ്രതിഫലവും വര്‍ദ്ധിപ്പിച്ചു.

തമിഴിലും തെലുങ്കിലും മലയാളത്തിലും കന്നഡത്തിലും ഒരേ പോലെ മാര്‍ക്കറ്റുള്ള നയന്‍താരയുടെ പ്രതിഫലം 5 കോടിയാണ്. അറം എന്ന ചിത്രത്തിന്‍റെ വമ്പന്‍ വിജയത്തോടെയാണ് നയന്‍ പ്രതിഫലം 5കോടിയിലേക്ക് ഉയര്‍ത്തിയത്. എന്നാല്‍ ഇപ്പോള്‍ നിര്‍മ്മാതാക്കള്‍ വെട്ടിലായിരിക്കുകയാണ്. തരത്തിന്റെ 5കോടി പ്രതിഫലത്തിന് പുറമേ പുറമേ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുടെയും കാരവാനിന്‍റെയും ചിലവുകള്‍ നിര്‍മ്മാതാക്കള്‍ വഹിക്കണം എന്നാണ് നയന്‍താരയുടെ പുതിയ നിബന്ധന. നയന്‍താരയുടെ കൂടെ അഞ്ചു പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ ഇപ്പോഴും ഉണ്ടാകും. അവര്‍ക്കും ക്യാരവാനും കൂടി ഏകദേശം ഒരു ലക്ഷം രൂപ അധിക ചിലവ് വരും. അങ്ങനെ വരുമ്പോള്‍ നയന്‍താരയുടെ ചിലവിനായി ആറു ലക്ഷം വരും. എന്തായാലും താരത്തിന്റെ പുതിയ പോളിസിയില്‍ തമിഴ് നിര്‍മ്മാതാക്കള്‍ അതൃപ്തിയിലാണെന്ന് റിപ്പോര്‍ട്ടുകള്‍.

നയന്‍താരയുടെ വീട്ടിലേയ്ക്ക് മാര്‍ച്ച്; നയന്‍താര വരുത്തിവെച്ച പ്രശ്നം ഇങ്ങനെ!

shortlink

Related Articles

Post Your Comments


Back to top button