കാസ്റ്റിംഗ് കൗച്ച്; നടി രാകുല്‍ പ്രീതിനെതിരെ മാധവി

സിനിമാ മേഖലയിലെ ഇപ്പോഴത്തെ ചര്‍ച്ച കാസ്റ്റിംഗ് കൗച്ച് ആണ്. എന്നാല്‍ നാല് വര്‍ഷമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തനിക്ക് അത്തരം ഒരു അനുഭവം ഉണ്ടായിട്ടില്ലെന്ന് നടി രാകുല്‍ പ്രീത് പറഞ്ഞത് വലിയ വിവാദങ്ങള്‍ക്ക് തുടക്കം കുറിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന പത്ര സമ്മേളനത്തിലാണ് തെന്നിന്ത്യന്‍ താര സുന്ദരി ഇത്തരം ഒരു അഭിപ്രായം പങ്കുവച്ചത്. തെന്നിന്ത്യയില്‍ കഴിഞ്ഞ നാല് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന തനിക്ക് കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നിട്ടില്ലെന്നും താരം പറയുന്നു.

എന്നാല്‍ രാകുലിനെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് മറ്റൊരു താര സുന്ദരി മാധവി ലത. തെന്നിന്ത്യയിലെയും ബോളിവുഡിലെയും നായികമാര്‍ കാസ്റ്റിംഗ് കൌച്ചിനെ കുറിച്ച് വെളിപ്പെടുത്തുമ്പോള്‍ അവസരങ്ങൾ നഷ്ടപ്പെടുമെന്ന് ഭയന്ന് കള്ളം പറയുകയാണ്‌ രാകുല്‍ ചെയ്തതെന്ന് മാധവി വിമര്‍ശിക്കുന്നു. ഹോളിവുഡിൽ, എല്ലാ നടിമാരും ഒരുമിച്ച് ചേർന്ന് ഹാർവി വെയിൻസ്റ്റന്റെ ലൈംഗിക പീഡനത്തിനെതിരെ പോരാടുകയാണ് , എന്നാൽ ടോളിവുഡില്‍ അങ്ങനെയല്ല. അഭിമാനകരമായ പ്രോജകറ്റുകളും ഓഫറുകളും നഷ്ടപ്പെടുമെന്ന് ഭയക്കുന്ന താരങ്ങള്‍ ഇതിനെതിരെ ശബ്ദിക്കുന്നില്ല എന്നും അവർ അഭിപ്രായപ്പെട്ടു.

സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ച ഇന്റിമേറ്റ് രംഗങ്ങള്‍ അശ്ലീല സൈറ്റുകളില്‍ ; നടിയുടെ പരാതിയില്‍ കാസ്റ്റിംഗ് ഡയറക്ടര്‍ പിടിയില്‍

Share
Leave a Comment