സിനിമയിൽ വിജയിക്കുന്ന താരങ്ങൾ ചിലപ്പോൾ ജീവിതത്തിൽ വിജയിക്കാറില്ല. അതുകൊണ്ട് സിനിമാ താരങ്ങൾക്കിടയിൽ ധാരാളം വിവാഹ മോചനകൾ നടക്കുന്നത് കാണാം. എന്നാൽ വിവാഹമോചനത്തിനായി കോടികൾ ചിലവാക്കിയ കുറെ താരങ്ങളുണ്ട്. ഇത്തരത്തിലുള്ള ചില ബോളിവുഡ് താരങ്ങളെ പരിചയപ്പെടാം .
കരിഷ്മ കപൂർ, സഞ്ജയ് കപൂർ
ബോളിവുഡ് താരസുന്ദരി കരിഷ്മ കപൂറിന്റെ വിവാഹ ജീവിതം 13 വർഷത്തോളം സന്തുഷ്ടവുമായി നിലനിന്നു. എന്നാൽ 2016 ൽ ആ ബന്ധം ഇരുവരും അവസാനിപ്പിച്ചു. വിവാഹമോചനത്തിനു ശേഷം കരീനയ്ക്കും മക്കൾക്കുമായി സഞ്ജയ് കപൂർ 14 കോടിയാണ് നഷ്ടപരിഹാരമായി നൽകുന്നത്. ഇവ കൂടാതെ പ്രതിമാസം 10 ലക്ഷം രൂപ സഞ്ജയ് നൽകുന്നുണ്ട്.
ഫർഹാൻ അക്തർ, അദുന ഭാബാനി
16 വർഷം നീണ്ടുനിന്ന, സന്തോഷക, സന്തുഷ്ടമായ ദാമ്പത്യമായിരുന്നു ഫർഹാൻ അക്തറിന്റെയും അദുന ഭാബാനിയുടെയും. ഇരുവരും വിവാഹമോചനത്തിന് അപേക്ഷിച്ചപ്പോൾ ബോളിവുഡ് ലോകം ആകെ അമ്പരന്നിരുന്നു. 10,000 ചതുരശ്ര അടിവരുന്ന ഒരു ബംഗ്ലാവാണ് ഫർഹാൻ അക്തർ ഭാര്യയ്ക്കും കുട്ടികൾക്കുമായി നൽകിയത്. കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാമെന്നും ഫർഹാൻ പറഞ്ഞിരുന്നു.
സെയ്ഫ് അലി ഖാൻ, അമൃത സിംഗ്
സെയ്ഫ് അലി ഖാൻ, അമൃത സിംഗ് 13 വർഷത്തെ വിവാഹജീവിതം അവസാനിപ്പിച്ചപ്പോൾ. 5 കോടിയാണ് അമൃത സിംഗ് ആവശ്യപ്പെട്ടത് . എന്നാൽ 2 .5 കോടിയോളം ഭാര്യയ്ക്കും രണ്ടു മക്കൾക്കുമായി സെയ്ഫ് നൽകി കഴിഞ്ഞു.മകൻ പ്രായപൂർത്തിയാകുന്നതുവരെ പ്രതിമാസം ഒരു ലക്ഷം രൂപ വീതം തരാമെന്ന് അദ്ദേഹം പറയുകയുണ്ടായി. കൂടാതെ ഇത്രയധികം പണം തരാൻ താൻ ഷാരുഖ് ഖാൻ അല്ലെന്നും താരം പറയുകയുണ്ടായി. ഇപ്പോൾ കരീന കപൂറിനെ വിവാഹം കഴിച്ചു തൈമൂർ എന്നൊരു മകനും ഉണ്ട് സെയ്ഫിന് .
ഹൃത്വിക് റോഷൻ , സൂസന്ന
ബോളിവുഡ് ലോകം അമ്പരന്ന ഒരു വിവാഹ മോചനമായിരുന്നു ഹൃത്വിക് റോഷൻ സൂസന്ന ദമ്പതികളുടേത്. പതിനാലു വർഷം നീണ്ടുനിന്ന വിവാഹജീവിതം 2013 ലാണ് ഇരുവരും അവസാനിപ്പിച്ചത്.
400 കോടിയാണ് സൂസന്ന നഷ്ട പരിഹാരമായി ആവശ്യപ്പെട്ടത്. 380 കോടിയോളം ഹൃത്വിക് കൊടുത്തുകഴിഞ്ഞു.
സഞ്ജയ് ദത്ത് , റിയ പിള്ള
സഞ്ജയ് ദത്തിന്റെ രണ്ടാമത്തെ ഭാര്യ റിയ പിള്ളയുമായി 1998-ലാണ് അദ്ദേഹം വിവാഹ മോചനം നേടുന്നത് . കടലിനോട് ചേർന്നുള്ള ഒരു ആഡംബര അപ്പാർട്ടുമെന്റും, ആഡംബര കാറുമാണ് സഞ്ജയ് ഭാര്യയ്ക്ക് നല്കിയത്. കൂടാതെ എല്ലാമാസവും ഭാര്യയും കുട്ടിയും ഉപയോഗിക്കുന്ന സാധനങ്ങളുടെ ബില്ലുകളും അടയ്ക്കണം.
പ്രഭുദേവ , റംലത്ത്
ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന ഡാൻസറാണ് പ്രഭുദേവ. കുറച്ചു വർഷങ്ങൾക്ക് മുമ്പാണ് ഇദ്ദേഹം വിവാഹമോചിതനാകുന്നത്. 20-25 കോടി രൂപയും , രണ്ട് സൂപ്പർ ഡീലക്സ് കാറുകളുമാണ് ഭാര്യ ആവശ്യപ്പെട്ടത്. ഭാര്യ ആവശ്യപ്പെട്ട തുകയും ഒപ്പം പ്രതിമാസം ഒരു ലക്ഷം രൂപയും താരം നൽകുന്നുണ്ട്.
Post Your Comments