BollywoodGeneralIndian CinemaKollywoodLatest News

ആരാധകരുടെ സംശയം തീര്‍ക്കാന്‍ ഡിഎന്‍എ ടെസ്റ്റിന് വിധേയയായെന്ന് ആമി ജാക്സണ്‍

ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമയിലും ഒരുപോലെ തിളങ്ങുന്ന നടിയും മോഡലുമാണ് ആമി ജാക്സണ്‍. ബ്രിട്ടിഷുകാരിയായ അവര്‍ മദിരാശിപട്ടണം എന്ന തമിഴ് ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് വന്നത്. പക്ഷെ ആമിയെ ഇന്ത്യക്കാരിയായാണ് പലരും കാണുന്നത്. ഇപ്പോള്‍ ആരാധകരുടെ സംശയം തീര്‍ക്കാന്‍ ഡിഎന്‍എ ടെസ്റ്റിന് വിധേയയായി എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി.

“ഞാന്‍ ബ്രിട്ടിഷുകാരിയാണെന്ന് പറഞ്ഞാല്‍ പലര്‍ക്കും വിശ്വാസമാകുന്നില്ല. എന്നെ കണ്ടാല്‍ അങ്ങനെ തോന്നില്ലെന്നാണ് ചിലര്‍ പറയുന്നത്. എന്നെ സംബന്ധിച്ചിടത്തോളം കുടുംബം വളരെ പ്രധാനപ്പെട്ടതാണ്. കുടുംബ ചരിത്രത്തെ കുറിച്ച് കൂടുതല്‍ അറിയാനായിട്ടാണ് ഞാന്‍ ഡിഎന്‍എ ടെസ്റ്റിന് മുതിര്‍ന്നത്. അടുത്ത കുറച്ചു ദിവസത്തിനുള്ളില്‍ ടെസ്റ്റിന്‍റെ റിപ്പോര്‍ട്ട് ലഭിക്കും. ” ആമി ജാക്സണ്‍ പറഞ്ഞു.

പൂര്‍വികരെ കുറിച്ച് കൂടുതല്‍ അറിയാനായി ആന്‍സിസ്റ്ററി ടെസ്റ്റാണ് നടത്തിയതെന്നും നടി കൂട്ടിച്ചേര്‍ത്തു. അലന്‍- മാര്‍ഗരീറ്റ ദമ്പതികളുടെ മകളായി ഡഗ്ലസിലാണ് ആമി ജനിച്ചത്. പിന്നീട് കുടുംബം ലിവര്‍പൂളിലേക്ക് താമസം മാറി.

 

shortlink

Related Articles

Post Your Comments


Back to top button