
സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന സാമുവല്‍ റോബിന്സന് നാട്ടിലേക്ക് മടങ്ങി. സിനിമയില്‍ ടൈറ്റില്‍ വേഷം ചെയ്ത അദ്ദേഹത്തിന്റെ പ്രകടനം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. മലപ്പുറത്ത് സെവന്‍സ് ഫുട്ബോള്‍ കളിക്കാനെത്തുന്ന സുഡാനിയായാണ് സാമുവല്‍ അഭിനയിച്ചത്. സൗബിന് താഹിറാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.
സുഡാനി ഫ്രം നൈജീരിയ മികച്ച അഭിപ്രായം നേടി മുന്നേറുന്നതിനിടയില്‍ ഇന്നലെയാണ് സാമുവല്‍ നാട്ടിലേക്ക് മടങ്ങിയത്. നാട്ടിലേക്ക് മടങ്ങുന്ന കാര്യം അദ്ദേഹം തന്നെയാണ് ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിച്ചത്. താന്‍ നൈജീരിയയിലേക്ക് മടങ്ങുകയാണെന്നും പക്ഷെ പാതി മനസ് കേരളത്തില്‍ വിട്ടിട്ടാണ് പോകുന്നതെന്നുംണ് അദ്ദേഹം കുറിച്ചു. ഇപ്പോള്‍ പാതി ഇന്ത്യാക്കാരനായത് പോലെ തോന്നുന്നുവെന്ന് പറഞ്ഞ സാമുവല്‍ വൈകാതെ തിരിച്ചെത്തുമെന്ന ഉറപ്പും ആരാധകര്‍ക്ക് നല്‍കിയിട്ടുണ്ട്.
Post Your Comments