Latest NewsMollywood

മമ്മൂട്ടിക്കും മോഹന്‍ലാലിനുമെതിരെ സംസാരിച്ചപ്പോൾ നിരന്തരം വേട്ടയാടപ്പെട്ടിരുന്നെന്ന് ശ്രീകുമാരൻ തമ്പി

ഴിഞ്ഞ 40 വര്‍ഷക്കാലം മലയാള ചലച്ചിത്ര സാഹിത്യ മേഖലകളില്‍ താന്‍ അവഗണിക്കപ്പെട്ടുവെന്ന് ശ്രീകുമാരന്‍ തമ്പി. സിനിമയിലെ താരാധിപത്യത്തിനെതിരെ ശബ്ദിച്ചതിന് നിരന്തരം വേട്ടയാടപ്പെട്ടു. തന്നെ പാട്ടെഴുത്തുകാരനായി മാത്രം ഒതുക്കി നിര്‍ത്താന്‍ പലരും ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു. ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി.ഡാനിയല്‍ പുരസ്‌കാരത്തിന് അര്‍ഹനായിരുന്നു അദ്ദേഹം.

‘വൈകിയാണെങ്കിലും നീതി നടപ്പായി എന്ന് വിശ്വസിക്കുന്നു. നിര്‍മാതാവ്, സംവിധായന്‍, തിരക്കഥാകൃത്ത് എന്ന നിലയില്‍ ഞാന്‍ ഒരുപാട് സംഭാവനകള്‍ ചെയ്‌തെങ്കിലും പാട്ടെഴുത്തില്‍ മാത്രം എന്നെ ഒരുക്കി നിര്‍ത്താന്‍ പലരും ശ്രമിച്ചിട്ടുണ്ട്. ഇന്നും ഞാന്‍ സാമ്പത്തികമായി ബാധ്യതയുള്ള വ്യക്തിയാണ്. 25 സിനിമകള്‍ ഞാന്‍ നിര്‍മിച്ചു.

താരാധിപത്യം സിനിമയെ നശിപ്പിക്കുമെന്ന് ശ്രീകുമാരൻ തമ്പി ആവര്‍ത്തിച്ചു പറഞ്ഞു. മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമെതിരെ ശബ്ദിച്ചു. സത്യം വിളിച്ചുപറഞ്ഞത് കൊണ്ട് സിനിമയിലും സാഹിത്യത്തിലും വര്‍ഷങ്ങളോളം അവഗണന നേരിട്ടു. മുപ്പത് വര്‍ഷം മുന്‍പ് മോഹന്‍ലാലിനെ നായകനാക്കി യുവജനോത്സവം എന്ന സിനിമ എടുത്തു. 1985ല്‍ മമ്മൂട്ടിയെ നായകനാക്കി വിളിച്ചൂ വിളികേട്ടു എന്ന ചിത്രമെടുത്തു. പിന്നെ ഇരുവരേയും വെച്ച് സിനിമ എടുക്കാന്‍ മുതിര്‍ന്നില്ല.

പിന്നീട് രണ്ടുപേരും സൂപ്പര്‍ താര പദവിയിലേക്ക് പോയി. അവര്‍ ഒരിക്കലും എന്നെ സഹായിച്ചിട്ടില്ല. എന്നില്‍ നിന്ന് അകന്നു പോയി കൊണ്ടിരുന്നു. ഇരുവരും നടന്നുപോയ വഴി എന്നില്‍ ആശങ്കയുണ്ടാക്കി. താരമൂല്യം വളരുകയും സിനിമ തകരുകയും ചെയ്തു. ഞാന്‍ മുപ്പത് കൊല്ലം മുന്‍പ് പറഞ്ഞത് ഇപ്പോള്‍ പലരും ഏറ്റു പറയുന്നുണ്ട്. ഞാന്‍ സത്യം പറഞ്ഞു. സത്യം കേള്‍ക്കാന്‍ ആര്‍ക്കും ഇഷ്ടമല്ല. അത് തന്നെയാണ് എന്നെ പലര്‍ക്കും ഇഷ്ടമല്ലാത്തതെന്നും അദ്ദേഹം പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button