BollywoodLatest News

മകന്റെ വിവാഹനിശ്ചയ ചടങ്ങിൽ ആരാധ്യയ്ക്ക് സർപ്രൈസുമായി നിത അംബാനി

റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനിയുടെ വിവാഹ നിശ്ചയം കഴിഞ്ഞ ദിവസമായിരുന്നു. റോസി ബ്ലൂ ഡയമണ്ട്സ് ഉടമ റസൽ മേത്തയുടെ മകൾ ശ്ലോക മേത്തയാണ് വധു. ഗോവയിൽ നടന്ന സ്വകാര്യ ചടങ്ങിനുശേഷം ബോളിവുഡ് താരങ്ങൾക്കായി പ്രത്യേക പാർട്ടിയും ഒരുക്കിയിരുന്നു.

കരൺ ജോഹർ, ഷാരൂഖ് ഖാൻ, , കത്രീന, ജോൺ എബ്രഹാം, തുടങ്ങി ബോളിവുഡിലെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തിരുന്നു. ചടങ്ങിൽ എല്ലാവരുടെയും ആകർഷണ കഥാപാത്രമായത് ഐശ്വര്യ റായിയുടെ മകൾ ആരാധ്യയായിരുന്നു. മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് ഐശ്വര്യ 6 വയസുകാരി ആരാധ്യയെ പാർട്ടിക്ക് കൊണ്ടുവന്നത്.

പാർട്ടിയിൽ ചെറിയ കുട്ടികൾ അവതരിപ്പിക്കുന്ന നൃത്തം ഉണ്ടായിരുന്നു. ഈ നൃത്തം ആരാധ്യ കാണണമെന്നും അതവൾക്ക് സന്തോഷം നൽകുമെന്നും ഐശ്വര്യയെ പാർട്ടിക്ക് ക്ഷണിച്ചപ്പോൾ നിത അംബാനി പറഞ്ഞിരുന്നു. ആരാധ്യയോട് പറയാതെയാണ് കുട്ടിത്താരത്തിന് വേണ്ടി പ്രത്യേക പരിപാടി നിത ഒരുക്കിയത്.

മുംബൈയിലെ ദിരുഭായ് അംബാനി ഇന്റർനാഷനൽ സ്കൂളിലാണ് ആരാധ്യ പഠിക്കുന്നത്. സ്കൂളിന്റെ സ്ഥാപകയും ചെയർപേഴ്സണും നിത അംബാനിയാണ്.

shortlink

Related Articles

Post Your Comments


Back to top button