CinemaFilm ArticlesGeneralIndian CinemaMollywoodNEWSWOODs

മോഹന്‍ലാല്‍ ഇല്ലാത്ത ഈസ്റ്റർ ആഘോഷങ്ങളില്‍ വിജയം ആര്‍ക്ക്?

മലയാളികളുടെ അവധിക്കാല ആഘോഷങ്ങളില്‍ സിനിമയ്ക്ക് പ്രാധാന്യമുണ്ട്. അതുകൊണ്ട് തന്നെ ആരാധകര്‍ ആവേശത്തിലാണ്. ഈസ്റ്റർ, വിഷു ആഘോഷ കാലത്ത് തീയറ്ററുകളിലേക്ക് എത്തുന്ന ചിത്രങ്ങളുടെ വിശേഷങ്ങള്‍ അറിയാം. ഈ ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ പതിനഞ്ചോളം ചിത്രങ്ങളാണ് എത്തുന്നത്. കുഞ്ചാക്കോ ബോബൻ, ശാന്തി കൃഷ്ണ, അതിഥി രവി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശ്രീജിത്ത് വിജയൻ സംവിധാനം ചെയ്യുന്ന കുട്ടനാടൻ മാർപാപ്പയും വിഷ്ണു ഉണ്ണികൃഷ്ണൻ, ധർമജൻ ബോൾഗാട്ടി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന വികടകുമാരനും 29ന് റിലീസ് ചെയ്യുന്നതോടെയാണ് വിഷു, ഈസ്റ്റർ ആഘോഷങ്ങളിലെ സിനിമ മാമാങ്കം ആരംഭിക്കുന്നത്.

മോഹൻലാൽ ചിത്രം ഇത്തവണ ഈസ്റ്റര്‍ ആഘോഷിക്കാന്‍ ഇല്ല. എന്നാല്‍ ഈസ്റ്റർ, വിഷു ആഘോഷങ്ങളെ കൊഴുപ്പിക്കാൻ മമ്മൂട്ടി ചിത്രം പരോൾ എത്തും. സഖാവ് അലക്സ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി സിനിമയിൽ അവതരിപ്പിക്കുന്നത്. ശരത് സന്ദിത്ത് സംവിധാനം ചെയ്യുന്ന പരോൾ ശനിയാഴ്ച്ചയാണ് തീയറ്ററുകളിൽ എത്തുന്നത്. മിയ, പല്ലവി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ.

easter release

ശനിയാഴ്ച തന്നെ സ്വാതന്ത്രം അർദ്ധരാത്രിയില്‍ എന്ന ചിത്രവും റിലീസ് ചെയ്യും. അങ്കമാലി ഡയറീസിനു ശേഷം ആന്‍റണി വർഗീസ് നായകനാകുന്ന ചിത്രമാണ് സ്വാതന്ത്രം അർദ്ധരാത്രിയില്‍. ടിനു പാപ്പച്ചനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിനായകൻ, ചെമ്പൻ വിനോദ് എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Easter release

എന്നാല്‍ ഈസ്റ്റര്‍ കഴിഞ്ഞതിനു ശേഷം വിഷു ആഘോഷങ്ങള്‍ക്ക് കൊഴുപ്പുകൂട്ടാന്‍ നടന്‍ ദിലീപിന്റെ കമ്മാരസംഭവം എത്തുന്നുണ്ട്. രാമലീലയ്ക്കു ശേഷം ദിലീപ് നായകനായി എത്തുന്ന കമ്മാരസംഭവം ഏപ്രിൽ അഞ്ചിനാണ് റിലീസ് ചെയ്യുന്നത്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തമിഴ് നടൻ സിദ്ധാർഥും പ്രധാന വേഷത്തെ അവതരിപ്പിക്കുന്നുണ്ട്. മുരളി ഗോപി രചന നിർവഹിക്കുന്ന ചിത്രത്തിൽ നായക നമിത പ്രമോദാണ്.

ഏപ്രിൽ ആറിന് ബിജു മേനോൻ ചിത്രം ഒരായിരം കിനാക്കളാൽ തീയറ്ററുകളിലെത്തും. ദീർഘ നാളത്തെ പ്രവാസത്തിനു ശേഷം നാട്ടിലേക്ക് മടങ്ങിയെത്തുന്ന ഒരാളുടെ കഥാപാത്രത്തെയാണ് ബിജുമേനോൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പ്രമോദ് മോഹൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

വിഷുവിന് രണം എന്ന ചിത്രവുമായി പൃഥ്വിരാജും എത്തുന്നുണ്ട്. അമേരിക്കയിലെ ഒരു ഗുണ്ടാ സംഘങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ റഹ്മാനും മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നവാഗതനായ നിർമൽ സഹദേവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു കടുത്ത മോഹൻലാൽ ആരാധികയായി മഞ്ജു വാര്യർ എത്തുന്ന മോഹൻലാൽ എന്ന ചിത്രവും ആരാധകർക്ക് ഒരു വ്യത്യസ്ത അനുഭവമാകുമെന്നാണ് കരുതപ്പെടുന്നത്. ഇന്ദ്രജിത്ത് ആണ് ചിത്രത്തിലെ നായകൻ. സാജിദ് യാഹിയ സംവിധാനം ചെയ്യുന്ന മോഹൻലാലും പൃഥ്വിരാജ് ചിത്രം രണവും ഏപ്രിൽ പതിമൂന്നിന് തീയറ്ററുകളിലെത്തും.

Easter release

വിക്രത്തിന്‍റെ ധ്രുവ നക്ഷത്രം, വിശാലിന്‍റെ ഇരുന്പുതിരൈ എന്നീ തമിഴ് ചിത്രങ്ങളും ഈസ്റ്റർ-വിഷു ആഘോഷങ്ങൾക്ക് മാറ്റുകൂട്ടുവാൻ എത്തും. ഇത്രെയധികം സിനിമകൾ ആഘോഷങ്ങളെ അലങ്കരിക്കാൻ എത്തുമ്പോൾ അതിൽ എത്ര ചിത്രങ്ങൾ പ്രേക്ഷക മനസിൽ സ്ഥാനം പിടിക്കുമെന്ന് കണ്ടറിയാം.അൽഫോണ്‍സ് പുത്രൻ നിർമിച്ച് മൊഹ്സിൻ കാസിം സംവിധാനം ചെയ്യുന്ന തൊബാമയും രമേശ് പിഷാരടിയുടെ കന്നി ചിത്രം പഞ്ചവർണതത്തയും ടൊവിനോ തോമസിനെ നായകനാക്കി ടി.പി.ഫെലിനി സംവിധാനം ചെയ്യുന്ന തീവണ്ടിയും വിഷുവിനെത്തുമെന്നാണ് കരുതപ്പെടുന്നത്.

shortlink

Related Articles

Post Your Comments


Back to top button