സാധാരണക്കാരായ പലരുടെയും ജീവിതം വെള്ളിത്തിരയിൽ അവതരിപ്പിക്കുന്നത് പതിവ് കാഴ്ചയാണ്. കേരളത്തില്‍നിന്ന്‍ ഒരു സാധാരണക്കാരിയുടെ ജീവിതം സിനിമയാകുന്ന വാർത്തയാണ് അടുത്തിടെ എത്തിയത് . പൊതുസമൂഹത്തിലും തൊഴിലിടത്തിലും എന്തിന് സോഷ്യൽ മീഡിയയിൽ വരെ ജാതീയ പീഢനം എല്‍ക്കേണ്ടിവന്ന ചിത്രലേഖ എന്ന സ്ത്രീയുടെ ജീവിതമാണ് വെള്ളിത്തിരയിൽ എത്തുന്നത്.
2004 ല്‍ പയ്യന്നൂരില്‍ ഓട്ടോ ഓടിക്കാന്‍ തുടങ്ങിയ കാലം മുതല്‍ പ്രദേശിക സിഐടിയുവിന്റെ ജാതിയ പീഢനം ഏല്‍ക്കേണ്ടി വന്ന ദളിത് വനിതാ ഓട്ടോ ഡ്രൈവര്‍ ചിത്രലേഖയുടെ ജീവിതം സിനിമയാക്കുന്നത് ഫ്രാസെര്‍ സ്‌കോട്ട് എന്ന ബ്രിട്ടീഷ് ചലച്ചിത്രകാരനാണ്.
പ്രമുഖ ബോളിവുഡ് സംവിധായകന്‍ ശേഖര്‍ കപൂര്‍ ഇന്‍സ്റ്റാഗ്രാമില്‍ ചിത്രലേഖയുടെ ജീവിതം സിനിമയാകുന്ന വിവരം പോസ്റ്റ് ചെയ്തത്. ജാതീയതയോടുള്ള അവരുടെ അതിജീവനവും പോരാട്ടവും പ്രോത്സാഹനമാണെന്നും ശേഖര്‍ കപൂര്‍ എഴുതുന്നു. ചിത്രലേഖയുടെ ചിത്രവും പോസ്റ്റിനൊപ്പം നൽകിയിട്ടുണ്ട്.
ഫ്രാസെര്‍ സ്‌കോട്ടിനെ സഹായിക്കാന്‍ കഴിയുമെങ്കില്‍ വിവരങ്ങള്‍ കൈമാറി സഹായിക്കുക. തന്റെ മികച്ച സിനിമകളിലൊന്നായ ബണ്ടിറ്റ് ക്വീനിനെ ഓര്‍മ്മപ്പെടുത്തുന്നതാണ് ചിത്രലേഖയുടെ ജീവിതമെന്ന് പറഞ്ഞു കൊണ്ടാണ് ശേഖര്‍ കപൂര്‍ തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ദളിതയായ ചിത്രലേഖ 120 ദിവസം കലക്ടറേറ്റിന്റെ മുന്നില്‍ കുടില്‍കെട്ടി സമരം ചെയ്ത് സര്‍ക്കാരില്‍ നിന്ന് നേടിയെടുത്ത അവകാശങ്ങളെപ്പോലും നിഷേധിക്കുകയും വീടും ഓട്ടോയും തകര്‍ക്കുകയും കത്തിക്കയും ചെയ്ത സങ്കീർണമായ ജീവിതമാണ് ചിത്രലേഖ അനുഭവിച്ചത്.
Post Your Comments