GeneralNEWS

ഇവര്‍ ഗിന്നസ് ബുക്കില്‍ ഇടംനേടിയ ബോളിവുഡ് താരങ്ങള്‍ !

ഗിന്നസ് ബുക്കില്‍ ഇടം നേടിയ ഇന്ത്യന്‍ ചലച്ചിത്ര ലോകത്തെ താരങ്ങളുടെ ലിസ്റ്റ് എടുത്താല്‍ അതിലേറെയും ബോളിവുഡില്‍ നിന്നുള്ളവരാണ്
ബോളിവുഡില്‍ നിന്ന് ഗിന്നസ്ബുക്കിലെത്തിയ താരങ്ങള്‍ ചുവടെ

അമിതാഭ് ബച്ചന്‍ – അറിയപ്പെട്ട പത്തൊന്‍പതോളം ഗായകര്‍ക്കൊപ്പം ‘ഹനുമാന്‍ ചാലിസാ’ എന്ന ഗാനം ആലപിച്ചു കൊണ്ടാണ് ബോളിവുഡിന്റെ ബിഗ്‌ബി ഗിന്നസ് ബുക്കിലെത്തിയത്.

ഷാരൂഖ്‌ ഖാന്‍ – ഒരു കലണ്ടര്‍ വര്‍ഷത്തില്‍ സിനിമയില്‍ നിന്ന് ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റിയ ഷാരൂഖിന്റെ ഗിന്നസ് റെക്കോര്‍ഡ് തിരുത്തിക്കുറിക്കാന്‍ ഇതുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല.

സമീര്‍ അഞ്ചാന്‍ – ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ എഴുതിയതിന്റെ പേരിലാണ് സമീര്‍ ഗിന്നസ് ബുക്കില്‍ ഇടം നേടിയത്. 2015-ല്‍ ‘3524’ ഗാനങ്ങള്‍ ആണ് സമീറിര്‍ എഴുതിയത്.

ലളിതാ പവാര്‍- എഴുപത് വര്‍ഷത്തോളം നീണ്ട ഏറ്റവും വലിയ സിനിമാ കരിയറിന്‍റെ പേരിലാണ് ലളിതാ പവാര്‍ ഗിന്നസ് ബുക്കില്‍ ഇടം നേടിയത്. 12-ആം വയസ്സില്‍ സിനിമയിലെത്തിയ ലളിത പവാര്‍ ഹിന്ദി, മറാത്തി സിനിമകളിലായി എഴുനൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചു.

കുമാര്‍ സാനു – ഒരു ദിവസം ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ ആലപിച്ചു കൊണ്ടാണ് കുമാര്‍ സാനു ഗിന്നസ് ബുക്കില്‍ തന്‍റെ പേര് കുറിച്ചത്. ഒറ്റദിവസം കൊണ്ട് 28 ഗാനങ്ങളാണ് കുമാര്‍ സാനു പാടിയത്.

കത്രീന കൈഫ്‌ ; ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റിയ നായിക നടിയെന്ന നിലയിലാണ് കത്രീന ഗിന്നസില്‍ ഇടം പിടിച്ചത്.

അഭിഷേക് ബച്ചന്‍ – ‘ഡല്‍ഹി 6’ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടു ഒരു ദിവസം പന്ത്രണ്ടു മണിക്കൂറുകളോളം ചടങ്ങില്‍ പങ്കെടുത്താണ് അഭിഷേക് ബച്ചന്‍ ഗിന്നസില്‍ ബുക്കില്‍ ഇടം നേടിയത്.

ആശാ ബോസ്ലെ -സ്റ്റുഡിയോയില്‍ ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ റെക്കോഡ് ചെയ്ത ഗായികയെന്ന നിലയിലാണ് ആശാ ബോസ്ലെ ഗിന്നസ് ബുക്കിലെത്തിയത്.

ജഗദിഷ് രാജ്; ഒരേ ടൈപ്പ് വേഷങ്ങള്‍ ഏറ്റവും കൂടുതല്‍ അവതരിപ്പിച്ചതിന്റെ പേരില്‍ നടന്‍ ജഗദീഷ് രാജും ഗിന്നസില്‍ ഇടം കണ്ടെത്തി, 144 സിനിമകളിലാണ് ഇദ്ദേഹം പോലീസ് വേഷത്തില്‍ എത്തിയത്.

shortlink

Related Articles

Post Your Comments


Back to top button