
ബോളിവുഡിലെ തിരക്കേറിയ നായകന്മാരിൽ ഒരാളാണ് രൺവീർ സിങ്. സഞ്ജയ് ലീല ബൻസാലിയുടെ രാം ലീല , ബജിറാവോ മസ്താനി , പദ്മാവത് തുടങ്ങിയ ചിത്രങ്ങളിൽ ശക്തമായ കഥാപാത്രങ്ങളാണ് രൺവീർ അവതരിപ്പിച്ചത്.എന്നാല്‍ ഇപ്പോൾ ബോളിവുഡിലെ ചർച്ചാ വിഷയം രൺവീർ ഐപിഎല്ലിൽ പങ്കെടുക്കുന്നു എന്നുള്ളതാണ്.
എപ്രിൽ പതിനൊന്നിന് തുടങ്ങുന്ന ഐപിഎലിന്റെ പതിനൊന്നാം സീസണിലേക്കായി സംഘാടകർ രൺവീറിനെ സമീപിച്ചിരിക്കുകയാണ്. പതിനഞ്ച് മിനുട്ട് ദൈർഘ്യമുള്ള പരിപാടിക്ക് താരത്തിന് സംഘാടകർ നൽകുന്നത് 15 മിനിറ്റിന് 5 കോടി രൂപ എന്ന മോഹനവിലയാണ്.
രണ്‍വീറിനെ കൂടാതെ വരുൺ ധവാൻ, പരിണീതി ചോപ്ര, ജാക്യുലിൻ ഫർണാണ്ടസ് എന്നിവരാണ് ഉദ്ഘാടന വേദിയിൽ എത്തുന്ന മറ്റുതാരങ്ങൾ. 45 മിനിറ്റ് ദൈർഘ്യമുള്ള പരിപാടിയാണിത്.
ഇത്രയും തുക നൽകി രണ്‍വീറിനെ ഐപിഎൽ വേദിയിൽ കൊണ്ടുവരുന്നതിന്റെ കാരണം താരത്തിന്റെ ആരാധക ബലം തന്നെയാണ്.ഓരോ ദിവസവും രൺവീറിന്റെ ആരാധകരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ് .
Post Your Comments