വിഷു റിലീസായി പ്രദര്‍ശനത്തിനെത്താനിരുന്ന സാജിദ് യഹിയയുടെ മോഹന്‍ലാല്‍ എന്ന ചിത്രം കൂടുതല്‍ കുരുക്കിലേക്ക്, തിരക്കഥാകൃത്ത് കലവൂര്‍ രവികുമാര്‍ തന്റെ കഥയാണ് ‘മോഹന്‍ലാല്‍’ എന്ന വാദവുമായി കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്, സിനിമയ്ക്ക് ലഭിയ്ക്കുന്ന വരുമാനത്തിന്റെ 25% ലഭിക്കണമെന്നാണ് കലവൂര്‍ രവികുമാറിന്റെ ആവശ്യം. ഇതിനെതിരെയാണ് ചിത്രത്തിന്‍റെ സംവിധായകനായ സാജിദ് യഹിയയുടെ രൂക്ഷ പ്രതികരണം. ഒരു പ്രമുഖ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സാജിദ് യഹിയ കലവൂര്‍ രവികുമാറിനെതിരെ തുറന്നടിച്ചത്.
“ഈ സിനിമയുടെ പ്രാരംഭ ഘട്ടത്തില്‍ തന്നെ കലവൂര്‍ രവികുമാര്‍ ഇങ്ങനെയൊരു ഇഷ്യൂ ആയിട്ട് വന്നിരുന്നു. ഈ സിനിമയുടെ കഥ ഇദ്ദേഹം വായിച്ചിട്ടില്ല, അതിന്റെ കഥ എന്താണെന്ന് ഇദ്ദേഹത്തിനറിയില്ല. എന്നിട്ട് ഇദ്ദേഹം മഞ്ജു വാര്യര്‍ക്കും മറ്റുള്ള താരങ്ങള്‍ക്കും വ്യക്തിപരമായി സന്ദേശങ്ങള്‍ അയച്ചു. മഞ്ജു ചേച്ചി തിരക്കഥ വായിച്ചിട്ട് ഇത് വേറെയാണല്ലോ എന്ന് പറഞ്ഞു. അദ്ദേഹത്തിന് വേറെന്തോ അജണ്ടയാണെന്ന് തോന്നുന്നു.” ഇതിന് മുന്‍പ് വേറെ ചിത്രങ്ങള്‍ക്കും ഇദ്ദേഹം കേസ് കൊടുത്തിട്ടുണ്ട്. ദിലീപേട്ടന്റെ ‘ജോര്‍ജേട്ടന്‍സ് പൂരം’, രഞ്ജന്‍ പ്രമോദിന്റെ ‘രക്ഷാധികാരി ബൈജു’ എന്നീ ചിത്രങ്ങള്‍ക്കെതിരേയും കേസിന് പോയിട്ടുള്ളതാണ്.
ഇദ്ദേഹം കൊടുത്ത ഏതെങ്കിലും കേസ് അനുകൂലമായി വന്നോ. ഇതും അതുപോലെ തന്നെയാകും. പക്ഷെ ഞങ്ങള്‍ പുതിയ ആള്‍ക്കാരാണ് അതുകൊണ്ട് പേടിച്ചിട്ട് പൈസ തരുമെന്നാണ് ധാരണയെങ്കില്‍ അത് വെറുതെ ആണ്. ഇനി ഒരിക്കലും കൊടുക്കില്ല.”-സാജിദ് യഹിയ വ്യക്തമാക്കി.
Attachments
Post Your Comments