കീര്‍ത്തി സുരേഷ് ഇന്ന് ദക്ഷിണേന്ത്യയിലെ ഏറ്റവും തിരക്കേറിയ നടിയാണ്. വിജയ്, സൂര്യ എന്നിവരോടൊപ്പം അഭിനയിച്ച അവര്‍ വിക്രം നായകനായ സാമി 2 വിലാണ് ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.
സുരേഷ്ഗോപി നായകനായ പൈലറ്റ്സിലൂടെ ബാലതാരമായാണ് കീര്‍ത്തി അഭിനയ രംഗത്ത് വന്നത്. മോഹന്‍ലാലിന്റെ ഗീതാജ്ഞലിയാണ് കീര്‍ത്തി നായികയായ ആദ്യ ചിത്രം. മോഹന്‍ലാലിന്റെയും സുരേഷ് ഗോപിയുടെയും കൂടെ അഭിനയിച്ചെങ്കിലും മമ്മൂട്ടിയുടെ കൂടെ ആഭിനയിക്കാന്‍ കീര്‍ത്തിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാല്‍ മെഗാസ്റ്റാറിന്റെ കൂടെ അവര്‍ ഉടന്‍ തന്നെ അഭിനയിക്കും എന്നാണ് അറിയാന്‍ കഴിയുന്നത്.
ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മിക്കുന്ന പുതിയ തെലുഗു സിനിമയിലാണ് മമ്മൂട്ടിയും കീര്‍ത്തി സുരേഷും ഒരുമിച്ചഭിനയിക്കുക. നയന്‍താര നായികയാകുന്ന സിനിമയില്‍ ഇരുവരുടെയും മകളായിട്ടായിരിക്കും കീര്‍ത്തി അഭിനയിക്കുക.
മുപ്പത് കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന യാത്ര എന്ന സിനിമയുടെ ചിത്രീകരണം മേയ് മാസത്തില്‍ തുടങ്ങും.
Post Your Comments