ബോളിവുഡിലെ നടിമാര്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന പീഡന കഥ വിവരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് നടി ഡെയ്‌സി ഇറാനി. മീ ടൂ ക്യാമ്പയിന്റെ ഭാഗമായിട്ടായിരുന്നു ഡെയ്സിയുടെ വെളിപ്പെടുത്തല്‍.
“15 വയസ്സുകാരിയായപ്പോള്‍ മാതാവ് തന്നെ സാരി ധരിപ്പിക്കുമായിരുന്നു. മാറിടത്ത് പാഡ് ഒക്കെ വെച്ച് നിര്‍മ്മാതാവായ മല്ലിക്ചന്ദ് കൊച്ചാറിനെ പോലെയുള്ളവരുടെ മുറിയിലേക്ക് തനിച്ചു വിടുമായിരുന്നു. അദ്ദേഹം അന്ന് ‘മേരേ ഹുസൂര്‍’ പോലെയുള്ള സിനിമ പ്‌ളാന്‍ ചെയ്യുന്ന സമയമായിരുന്നു.
അദ്ദേഹത്തിന്റെ ഓഫീസ് മറാത്താ മന്ദിര്‍ സിനിമയിലോ മറ്റോ ആയിരുന്നു. അവിടെ അദ്ദേഹം തനിക്കൊപ്പം സോഫയില്‍ വന്നിരുന്നു. ശരീരത്ത് സ്പര്‍ശിക്കാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ മനസ്സിലിരിപ്പ് എന്താണെന്ന് ശരിക്കറിയാവുന്ന ഞാന്‍ പാഡ് എടുത്തു മാറ്റി അദ്ദേഹത്തിന്റെ കരമെടുത്ത് വേണ്ടിടത്ത് വെച്ച ശേഷം അദ്ദേഹത്തിന് ശരിക്കും കൈകാര്യം ചെയ്യുന്ന രീതിയില്‍ ഇരുന്നുകൊടുത്തു. അദ്ദേഹം ശരിക്കും വീണുപോയി. എന്നാല്‍ ഹണി സിനിമയില്‍ വന്നപ്പോള്‍ സഹോദരിയുടെ കാര്യത്തില്‍ അതുകൊണ്ടു കരുതലെടുക്കാനായി എന്നും താരം പറയുന്നു.പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ഡെയ്സിയുടെ തുറന്നു പറച്ചില്‍.
Post Your Comments