
കോടിക്കണക്കിന് ആരാധകരുള്ള നടനാണ് പ്രഭാസ്. 2002ല്‍ പുറത്തിറങ്ങിയ ഈശ്വര്‍ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ നടന് വിരലിലെണ്ണാവുന്ന ചിത്രങ്ങളേ ചെയ്തിട്ടുള്ളൂവെങ്കിലും ടോളിവുഡില്‍ മുന്‍നിരയിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. ബാഹുബലി സിനിമയിലൂടെ രാജ്യം മുഴുവന്‍ അറിയപ്പെട്ട പ്രഭാസ് മുപ്പത്തേഴാം വയസിലും അവിവാഹിതനായി തുടരുകയാണ്. അദ്ദേഹത്തിന്റെ വിവാഹം ഉടനെയുണ്ടാകുമെന്ന് മാധ്യമങ്ങള്‍ പലപ്രാവശ്യം എഴുതിയെങ്കിലും നടന് ഇതുവരെ മനസ് തുറന്നിട്ടില്ല.
ഇപ്പോള്‍ ഒരു ദക്ഷിണേന്ത്യന്‍ നടി പ്രഭാസിനെ വിവാഹം കഴിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് രംഗത്ത് വന്നിരിക്കുകയാണ്. തെലുഗു സിനിമ നടിയായ പൂജ ജവേരിയാണ് അമരേന്ദ്ര ബാഹുബലിയെ സ്വന്തമാക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നത്.
ഭം ബോലെനാഥ് എന്ന തെലുഗു സിനിമയിലൂടെ ക്യാമറയ്ക്ക് മുന്നിലെത്തിയ അവര്‍ ടോളിവുഡില്‍ ഒരുപിടി ചിത്രങ്ങളുടെ തിരക്കിലാണ്.
Post Your Comments