അന്തരിച്ച നടി ശ്രീവിദ്യയുടെ ഫ്ളാറ്റ് ലേലത്തില്‍ വാങ്ങാന്‍ ആരുമെത്തിയില്ല. ഇതിനെ തുടര്‍ന്ന് വില കുറച്ചു വീണ്ടും ലേലം ചെയ്യുമെന്ന് ആദായനികുതി വകുപ്പ്. ആദായനികുതി കുടിശ്ശികയും പലിശ്ശയുമായി 45 ലക്ഷം രൂപ ഈടാക്കാനാണ് അഭിമാനപൂരം സുബ്രഹ്മണ്യം സ്ട്രീറ്റിലെ ഫ്ളാറ്റ് ലേലത്തിന് വച്ചത്. 1.14 കോടിയാണ് അടിസ്ഥാന വില നിശ്ചയിച്ചിരുന്നത്.
നടിയുടെ സ്വത്ത് സൂക്ഷിപ്പുകാരനായ നടന് ഗണേഷിന്റെ അനുമതിയോടെയാണ് ഫ്ലാറ്റ് ലേലത്തിന് വച്ചിരുന്നത്. ശ്രീവിദ്യയുടെ മരണ ശേഷമാണ് ആദായനികുതി വകുപ്പ് ഫ്ലാറ്റ് ഏറ്റെടുത്തത്. 2006 ലായിരുന്നു ഇത്. അന്നുമുതല്‍ വാടകയ്ക്ക് നല്‍കിയിരുന്നു. എന്നാല്‍ ഫ്ലാറ്റ് വാങ്ങാന്‍ ആളില്ലാതായതോടെ രണ്ടുമാസത്തിന് ശേഷം വീണ്ടും വില കുറച്ച് ലേലത്തിന് വയ്ക്കുമെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു. കുടിശ്ശിക ഈടാക്കിയ ശേഷം ബാക്കി തുക ശ്രീവിദ്യയുടെ സ്വത്തുക്കളുടെ നടത്തിപ്പ് അവകാശമുള്ള കെ. ബി ഗണേഷ് കുമാര്‍ എം എല്‍ എയ്ക്ക് കൈമാറാനാണ് ആദായനികുതി വകുപ്പിന്റെ തീരുമാനം.
Post Your Comments