
തന്റെ പ്രണയ പരാജയം തുറന്നു പറഞ്ഞു തെന്നിന്ത്യന്‍ നായിക ചാര്‍മി. പ്രണയ ബന്ധം നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടു പോവാന്‍ കഴിയാതിരുന്ന തനിക്ക് വിവാഹം നടക്കുകയാണെങ്കില്‍ അത് പെട്ടെന്നു തന്നെ ഡിവോഴ്സില് ചെന്നവസാനിക്കുമെന്നാണ് നടി പറഞ്ഞത്. അടുത്തിടെ ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് വിവാഹം കഴിക്കാതിരിക്കുന്നതിന്റെ കാരണം നടി വെളിപ്പെടുത്തിയത്.
മുന്‍പ് സിനിമ രംഗത്ത് നിന്നുളള ഒരാളുമായി പ്രണയബന്ധം ഉണ്ടായിരുന്നെങ്കിലും അത് കുറെ നാള് മുന്നോട്ട് കൊണ്ടു പോവാനായില്ല . തന്റെ സിനിമാ തിരക്കുകളും മറ്റുമായിരുന്നു ഇതിന്റെ കാരണം. പ്രണയിച്ചിരുന്ന വ്യക്തിയും താനും തമ്മില്‍ ഒരുമിച്ച് കൂടുന്നതും കുറവായിരുന്നു. ഇക്കാരണങ്ങള്‍ ആ പ്രണയം അവസാനിക്കുന്നതിന് കാരണമായെന്നും ചാര്‍മി പറയുന്നു
മലയാളത്തില്‍ വിനയന് സംവിധാനം ചെയ്ത കാട്ടുചെമ്പകം എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ചാര്‍മി.ജയസൂര്യയായിരുന്നു ചിത്രത്തിലെ നായകന്. കമല്‍ സംവിധാനം ചെയ്ത ദിലീപ് ചിത്രം ആഗതനിലും ചാര്‍മി നായിക ആയിരുന്നു. ജോണി ആന്റണി സംവിധാനം ചെയ്ത താപ്പാന എന്ന ചിത്രത്തിലാണ് ചാര്‍മി അവസാനമായി അഭിനയിച്ചത്. സിനിമ അഭിനയത്തിനു പുറമേ ചില ചിത്രങ്ങളുടെ നിര്‍മ്മാണ പങ്കാളിയായും ചാര്‍മി പ്രവര്‍ത്തിച്ചിട്ടുണ്ട്.
വര്‍ഷങ്ങള്‍ക്ക് ശേഷം ചാര്‍മിള ബാബു ആന്റണിയെ നേരില്‍ കണ്ടപ്പോള്‍ പ്രതികരിച്ചതിങ്ങനെ!
Post Your Comments