സിനിമകളിലെയും സിനിമയ്ക്ക് പുറത്തെയും ലൈംഗികതയെ കുറിച്ചാണ് ബോളിവുഡ് സുന്ദരി ഐശ്വര്യ സംസാരിക്കുന്നത്. ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് ജനങ്ങള്‍ തുറന്ന് സംസാരിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നു ഐശ്വര്യ പറയുന്നു.
പക്ഷേ ഇത്തരം ചര്‍ച്ചകൾ ലോകത്തിലെ ഏതെങ്കിലും ഒരു മൂലയില്‍ ഒതുക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും ഐശ്വര്യ പറഞ്ഞു.
“ആര്‍ക്കും ആരെക്കുറിച്ചും അറിയാം. എന്തുവേണമെങ്കിലും പറയാം. സിനിമയിലെ സ്ത്രീകളെക്കുറിച്ച് വായ്‌തോരാതെ പലരും ഒരോന്ന് പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. പക്ഷേ സിനിമ സ്ത്രീകള്‍ക്ക് വച്ച് നീട്ടുന്ന തൊഴിലവസരങ്ങളെക്കുറിച്ച് ആരും ഒന്നും പറയാറില്ല-” ഒരു പൊതു ചടങ്ങില്‍ സംസാരിക്കവേ ഐശ്വര്യ വ്യക്തമാക്കി.
Leave a Comment