ഏപ്രിലില്‍ നടക്കുന്ന ഐ.പി.എല്ലിന്റെ ഉദ്ഘാടന ചടങ്ങില്‍ താരമാകുക ഈ ബോളിവുഡ് നടന്. ഉദ്ഘാടന ചടങ്ങില്‍ പെര്‍ഫോം ചെയ്യാന്‍ ബോളിവുഡ് നടന് രണ്‍വീര്‍ സിംഗിന് സംഘാടകര്‍ നല്‍കിയത് മോഹവിലയാണ്. എെ.പി.എല്ലില്‍ പതിനഞ്ച് മിനിറ്റ് നീണ്ട പെര്‍ഫോമന്‍സിന് രണ്‍വീറിന് അഞ്ചു കോടി രൂപയാണ് നല്‍കുന്നത്.
“പതിനഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള ഡാന്‍സ് പെര്‍ഫോമന്‍സ് ആയിരിക്കും രണ്‍വീര്‍ ഉദ്ഘാടനച്ചടങ്ങില്‍ അവതരിപ്പിക്കുക. എന്ത് തന്നയായാലും രണ്‍വീര്‍ തന്നെ ചടങ്ങില്‍ വേണമെന്നുള്ളത് സംഘാടകര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ടാണ് ഇത്രയും വലിയ തുക അദ്ദേഹത്തിന് വാഗ്ദാനം ചെയ്തത്” ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സഞ്ജയ് ലീല ബന്‍സാലി ചിത്രം പത്മാവദിലെ മികച്ച പ്രകടനത്തോടെ ചോക്കളെറ്റ് നായകനില്‍ നിന്നും രണ്‍വീര്‍ മാറുകയും നിരവധി ആരാധകരുടെ പ്രിയതാരമായി തീരുകയും ചെയ്തു. ഇത് രണ്‍വീറിന്റെ മൂല്യം വര്‍ദ്ധിച്ചു. അതുകൊണ്ടാണ് ഇത്രയും തുക നല്കി സംഘാടകര്‍ താരത്തെ ബുക്ക് ചെയ്തതും.
ദീപികയുടെയും രണ്‍വീറിന്റെയും വിവാഹം നിശ്ചയിച്ചു; കൂടുതല്‍ വിവരങ്ങള്‍
Post Your Comments