ഇന്ന് ഒരു സിനിമയുടെ ജയപരാജയങ്ങളില്‍ ടെലിവിഷന്‍ സംപ്രേക്ഷണാവകാശത്തിന് പ്രധാന സ്ഥാനമാണുള്ളത്. ബോക്സ് ഓഫിസുകളില്‍ പരാജയപ്പെട്ട എത്രയോ സിനിമകളാണ് സാറ്റലൈറ്റ് റൈറ്റിലൂടെ മുടക്കുമുതല്‍ തിരിച്ചു പിടിച്ചത്. സൂപ്പര്‍താരങ്ങളുടെ സാന്നിധ്യവും പ്രോജക്റ്റിനെ കുറിച്ചുള്ള പ്രതീക്ഷകളും വിലയിരുത്തിയാണ് ചാനലുകള്‍ സിനിമയ്ക്ക് വില നിശ്ചയിക്കുന്നത്.
ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ സാറ്റലൈറ്റ് റൈറ്റ് നേടിയ സിനിമകള്‍ ഏതൊക്കെയാണെന്ന് നോക്കാം.
1. 2.0
രജനികാന്ത് നായകനാകുന്ന 2.0 ആണ് ചാനല്‍ സംപ്രേക്ഷണാവകാശത്തിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ പണം നേടിയത്. സീ ചാനല്‍ 110 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ തമിഴ്, തെലുഗു, ഹിന്ദി പതിപ്പുകളുടെ അവകാശം വാങ്ങിയത്.
2. ബാഹുബലി 2
രാജമൌലി സംവിധാനം ചെയ്ത ബാഹുബലി 2 രാജ്യത്തിനകത്തും പുറത്തും വന്‍ ഹിറ്റായിരുന്നു. പ്രഭാസ് നായകനായ സിനിമ ചാനല്‍ സംപ്രേക്ഷണാവകാശത്തിന്റെ പേരില്‍ ഏകദേശം 100 കോടി രൂപയാണ് നേടിയത്. ഹിന്ദി പതിപ്പിന് മാത്രം 51 കോടി രൂപ കിട്ടിയപ്പോള്‍ മറ്റ് പതിപ്പുകള്‍ക്ക് 45 കോടി രൂപ ലഭിച്ചു.
3. കബാലി
രജനികാന്ത് മലേഷ്യയിലെ അധോലോക നായകന്റെ വേഷത്തിലെത്തിയ സിനിമ സംവിധാനം ചെയ്തത് പാ രഞ്ജിത്താണ്. ചാനല്‍ സംപ്രേക്ഷണ അവകാശം വിറ്റ് ചിത്രം 48 കോടി രൂപ നേടിയിരുന്നു.
4. ലിങ്ക
രജനികാന്ത് മുഖ്യ വേഷത്തിലെത്തിയ ലിങ്ക തിയറ്ററില്‍ ചലനമൊന്നും ഉണ്ടാക്കിയില്ലെങ്കിലും 32 കോടി രൂപ സാറ്റലൈറ്റ് റൈറ്റ് വഴി നേടി. കെ എസ് രവികുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അനുഷ്കയാണ് നായികയായി എത്തിയത്.
5. മെര്‍സല്‍
അടുത്ത കാലത്ത് ഏറെ വിവാദം സൃഷ്ടിച്ച സിനിമയാണ് മെര്‍സല്‍. വിജയ് നായകനായ ചിത്രം നടന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നാണ്. സംപ്രേക്ഷണാവകാശത്തിലൂടെ 30 കോടി രൂപയാണ് മെര്‍സലിന് കിട്ടിയത്.
Post Your Comments