എങ്ങും പ്രിയ വാര്യര്‍ തരംഗമാണ്. കണ്ണിറുക്കിയ കൗമാരക്കാരിയെ ഒടുവില്‍ പോലീസ് കസ്റ്റഡിയിലെത്തു, വഡോദര പോലീസാണ് പ്രിയയെ സുരക്ഷിത ഡ്രൈവിങ് സന്ദേശത്തിന്റെ പരസ്യത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പ്രിയയുടെ ‘കണ്ണിറുക്കലും പുരികകൊടി’യുമാണ് പരസ്യത്തിനായി പോലീസ് പ്രയോജനപ്പെടുത്തിയിരിക്കുന്നത്. സുരക്ഷിത ഡ്രൈവിങ് ബോധവല്‍ക്കരണത്തിന് ട്രാഫിക് ഒരു സംസ്കാരമാണ് എന്ന വാചകത്തോടൊപ്പം പ്രിയ വാര്യരുടെ ഒരു കാര്‍ട്ടൂണ്‍ ചിത്രവും ഉള്‍പ്പെടുത്തിയാണ് വഡോദര പോലീസ് വാഹനം ഡ്രൈവ് ചെയ്യുന്നവരെ ബോധവാന്മാരാക്കുന്നത്. വാഹനം ശ്രദ്ധ തെറ്റാതെ ഓടിക്കൂ, കണ്ണിറുക്കുന്ന സമയത്തിനുള്ളില്‍ അപകടം സംഭവിച്ചേക്കുമെന്നും ഇവര്‍ വ്യക്തമാക്കുന്നു.
Post Your Comments