പൃഥ്വിരാജ് അടുത്തിടെയാണ് നാലുകോടി വിലയുള്ള ലംബോര്‍ഗിനി കാര്‍ വാങ്ങിയത്. 45 ലക്ഷം രൂപ റോഡ് ടാക്സ് അടച്ചെങ്കിലും വീട്ടിലേക്കുള്ള വഴി മോശമായത് കൊണ്ട് കാര്‍ കൊണ്ട് വരാന്‍ കഴിയുന്നില്ലെന്ന് മല്ലിക സുകുമാരന്‍ പറഞ്ഞത് ഇതിനിടയില്‍ വാര്‍ത്തയായി.അവരെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിലൂടെ രംഗത്ത് വന്നത്. വിമര്‍ശകര്‍ക്ക് മറുപടിയുമായി എം എല്‍ എ പിസി ജോര്‍ജ്ജിന്‍റെ മകനും രാഷ്ട്രീയ നേതാവുമായ ഷോണ്‍ ജോര്‍ജ് രംഗത്ത് വന്നിരിക്കുകയാണ്.
ഷോണ്‍ ജോര്‍ജ് പറയുന്നത് :
ഈ കഴിഞ്ഞ രണ്ടു ദിവസത്തിനിടയില്‍ നമ്മുടെ നടന്‍ പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരന്റെ ഒരു വിഡിയോ വളരെ വൈറലായി കണ്ടു. അതില്‍ അവരുടെ മക്കളുടെ കൂടിയ വാഹനങ്ങള്‍ വീട്ടില്‍ കൊണ്ട് വരാന്‍ കഴിയുന്നില്ല, റോഡ് മോശമാണ് എന്ന് പറഞ്ഞതിന്‍റെ പേരില്‍ വളരെയേറെ അവരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായി വിമര്‍ശിക്കുകയുണ്ടായി. ആ വിഷയത്തിലേക്കല്ല ഞാന്‍ വരുന്നത്.
അവര്‍ പറഞ്ഞതിലെ ഒരു കാര്യം നമ്മള്‍ കാണേണ്ടത്. അവരുടെ മകന്‍ ഈയിടെ ഒരു ലംബോര്‍ഗിനി കാര്‍ വാങ്ങിച്ചു. പൃഥ്വിരാജ് നമ്മള്‍ മാധ്യമങ്ങളിലെല്ലാം കണ്ടതാണ്. മൂന്നുകോടിയിലധികം രൂപ വിലയുള്ള ഒരു വാഹനമാണ്. 45 ലക്ഷം രൂപ അവര്‍ അതിന് റോഡ് ടാക്‌സ് അടച്ചു.
എന്തിനാണ് നമ്മള്‍ റോഡ് ടാക്‌സ് അടയ്ക്കുന്നത്? നമ്മുടെ വാഹനം നിരത്തിലൂടെ ഓടുന്നതിന് സര്‍ക്കാരിന് കൊടുക്കുന്ന ടാക്‌സാണ് റോഡ് ടാക്‌സ്. ആ ടാക്‌സ് അടയ്ക്കുന്ന നമുക്ക്, നല്ല റോഡുകള്‍ നല്‍കുക എന്നത് ഇവിടത്തെ സര്‍ക്കാരിന്റെ കടമയാണ്. അതുകൊണ്ടുതന്നെഅവര്‍ പറഞ്ഞതിലെ ഒരു കാര്യം നിഷേധിക്കാനാവില്ല. 45 ലക്ഷം രൂപ റോഡ് ടാക്‌സ് അടച്ച അവര്‍ക്ക് വാഹനമോടിക്കാന്‍ നല്ല ഒരു റോഡ് കിട്ടുക എന്നത് ന്യായമായ ആവശ്യമാണ്.
Post Your Comments