പ്രിയദര്‍ശന്‍ ലിസ്സി താര ദമ്പതികളുടെ വിവാഹ മോചനം പ്രേക്ഷകര്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല. വളരെ ഐക്യമായി കഴിഞ്ഞു പോയ അവര്‍ക്കിടയില്‍ വളരെ വേഗമാണ് പ്രശ്നങ്ങള്‍ ഉടലെടുത്തത്. ലിസ്സിയുമായുള്ള വേര്‍പിരിയലിനെ കുറിച്ച് പ്രിയദര്‍ശന്‍ പലയിടത്തും സംസാരിച്ചിട്ടുണ്ടെങ്കിലും ലിസ്സി അതിനെ കുറിച്ച് മനസ്സ് തുറന്നിട്ടില്ല. ഇപ്പോഴിതാ പ്രിയദര്‍ശനുമായി വിവാഹ മോചനം നേടാനുണ്ടായ കാരണത്തെക്കുറിച്ച് പരോക്ഷമായി കാര്യങ്ങള്‍ വ്യക്തമാക്കുകയാണ് താരം.
“കുടുംബത്തിനു വേണ്ടി നിങ്ങള്‍ നിങ്ങളെ ത്യജിച്ചാല്‍ ഭര്‍ത്താവോ മക്കളോ നിങ്ങളെ ബഹുമാനിക്കില്ല, ഞങ്ങള്‍ക്ക് വേണ്ടി ജീവിതം കളയാന്‍ പറഞ്ഞോ എന്നായിരിക്കും ചോദ്യം. ഒരു കാര്യത്തിന് വേണ്ടിയും ഇഷ്ടപ്പെട്ട ജോലി ഉപേക്ഷിക്കരുത്. ദാമ്പത്യത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ കഴിയുമായിരുന്നു പക്ഷെ ഒന്നും അറിയാത്ത പ്രായത്തില്‍ മക്കളെ ഉപേക്ഷിക്കാന്‍ കഴിയുമായിരുന്നില്ല. ഇന്ന് മക്കള്‍ വളര്‍ന്നു, അവര്‍ അവരുടെ ജീവിതം തെരഞ്ഞെടുത്തു കഴിഞ്ഞു. അച്ഛനും അമ്മയും വേര്‍പിരിഞ്ഞ കാര്യമൊന്നും അവരെ ബാധിക്കില്ല ലിസ്സി വ്യക്തമാക്കുന്നു”. ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു വിവാഹ മോചനത്തെക്കുറിച്ച് ലിസ്സി മനസ്സ് തുറന്നത്.
Post Your Comments