വലിയ ആരവങ്ങളോടെയാണ് ഈ വര്‍ഷത്തെ മോഹന്‍ലാല്‍ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് അനുഭവമാകാന്‍ എത്തുന്നത്. വരും വര്‍ഷങ്ങളില്‍ മോഹന്‍ലാലിന്റെ ബിഗ്ബജറ്റ് ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുമ്പോള്‍ എം.ടി യുടെ രണ്ടാം മൂഴത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍ . മോഹന്‍ലാല്‍ ഭീമന്റെ റോളില്‍ എത്തുന്ന ചിത്രം ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ അത്ഭുതങ്ങളില്‍ ഒന്നാകും എന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. അടുത്ത വര്‍ഷത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്, ഒന്നര വര്‍ഷത്തോളം നീണ്ടു നില്ക്കുന്ന ചിത്രീകരണത്തിനു ശേഷം 2020-മധ്യത്തോടെ മഹാഭാരതം എന്ന ഇന്ത്യന്‍ ക്ലാസിക് പ്രദര്‍ശനത്തിനെത്തുമെന്നാണ് അറിയാന്‍ കഴിയുന്നത്.എം.ടി പൂര്‍ണ്ണമാക്കി കഴിഞ്ഞ ചിത്രത്തിന്റെ തിരക്കഥ സംവിധായകനായ വി.എ ശ്രീകുമാര്‍ മേനോനെ ഏല്‍പ്പിച്ചു കഴിഞ്ഞു, എം.ടിയുടെ കാലില്‍ തൊട്ടു അനുഗ്രഹം വാങ്ങിയ ശേഷമാണ് ശ്രീകുമാര്‍ മേനോന് തിരക്കഥ ഏറ്റുവാങ്ങിയത്.
ശ്രീകുമാര്‍ മേനോന്റെ പൂജാമുറിയിലാണ് മഹാഭാരതത്തിന്റെ തിരക്കഥ സൂക്ഷിച്ചിരിക്കുന്നത്. ഏതായാലും ബാഹുബലിക്ക് ശേഷമുള്ള ഇന്ത്യന്‍ വിസ്മയത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ആയിരം കോടി ചെലവില്‍ ബിആര്‍ ഷെട്ടിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Post Your Comments