CinemaGeneralLatest NewsMollywood

സിനിമയില്‍ എന്നെ ഒതുക്കാനുള്ള ശ്രമങ്ങള്‍ നടന്നു; വെളിപ്പെടുത്തലുമായി ഗോകുല്‍ സുരേഷ്

ചില സിനിമകളുടെ ചിത്രീകരണം നീണ്ടു പോയപ്പോള്‍ തന്നെ ഒതുക്കാനുള്ള ശ്രമങ്ങള്‍ പോലും നടന്നെന്ന് സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുല്‍ സുരേഷ്. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ്‌ സിനിമാരംഗത്ത് തനിക്കെതിരെ നടക്കുന്ന നീക്കങ്ങളെ കുറിച്ച് അദ്ദേഹം മനസ് തുറന്നത്.

അത്തരം നീക്കങ്ങള്‍ കാരണം നിര്‍മാതാക്കള്‍ക്ക് എന്നെ തേടിവരാന്‍ മടിയായി. പക്ഷെ അതില്‍ കുഴപ്പമൊന്നുമില്ലെന്നും ആരൊക്കെ എതിര്‍ത്താലും കഴിവുള്ളവര്‍ ഉയര്‍ന്നു തന്നെ വരുമെന്നും ഗോകുല്‍ പറഞ്ഞു.

ഇടയ്ക്ക് ഒരു സിനിമ പാതിവഴിയില്‍ നിര്‍ത്തിപോന്നിട്ടുണ്ട്. ഷൂട്ടിംഗ് തീരാറായപ്പോഴാണ് അത് വേറൊരു തരത്തിലുള്ള സിനിമയാണെന്ന് മനസിലായത്.അതോടെ ഇറങ്ങിപ്പോന്നു.

ഇര അച്ഛന്‍ ഇതുവരെ കണ്ടിട്ടില്ല. പക്ഷെ നല്ല അഭിപ്രായമാണ് കേള്‍ക്കുന്നതെന്ന് പറഞ്ഞു. അച്ഛന്‍ ചെയ്തതില്‍ വച്ച് ഏറ്റവും ഇഷ്ടമായത് കളിയാട്ടത്തിലെ പെരുമലയനെയാണെന്നും ഗോകുല്‍ സുരേഷ് പറഞ്ഞു. .

shortlink

Related Articles

Post Your Comments


Back to top button