
ബോളിവുഡിലെ ശ്രദ്ധേയ താരമാണ് കരീന. തൈമൂറിനു ജന്മം നല്കിയ ശേഷം സോഷ്യല്‍ മീഡിയയില്‍ വീണ്ടും ഇടം നേടുകയാണ് താരം. പക്ഷെ ഇത്തവണ താരത്തെ കണ്ട ആരാധകര്‍ ശരിക്കും അമ്പരന്നിരിക്കുകയാണ്.
പ്രമുഖ ഡിസൈനറായ മനീഷ് മല്‍ഹോത്രയുടെ ഡിസൈനിലുള്ള വസ്ത്രമണിഞ്ഞ് സിംഗപ്പൂരില്‍ നടന്ന റാമ്പ് ഷോയില്‍ കരീനയും അമൃത അറോറയും പങ്കെടുത്തിരുന്നു. ഈ ചിത്രം അമൃത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഇതോടെയാണ് ശരിക്കും ആരാധകര്‍ ഞെട്ടിയിരിക്കുന്നത്. വളരെ സ്ലിം ആയിട്ടുള്ള കരീനയുടെ രൂപം മാറ്റം കണ്ടു ആരാധകര്‍ കരീനയുടെ മേനിയെ അസ്ഥികൂടത്തോടാണ് ഉപമിച്ചിരിക്കുന്നത്. കരീനയെ പരിഹസിക്കുന്ന രീതിയിലുള്ള കമന്റുകളാണ് അധികവും, കഠിനമായ വ്യായമത്തിലൂടെ ശരീരം ചുരുക്കിയതിനെ പ്രശംസിക്കുന്നവരും ഏറെയാണ്.
Post Your Comments