മിഥുന് മാനുവല്‍ തോമസ് സംവിധാനം ചെയ്ത ‘ആട് ഒരു ഭീകരജീവിയാണ്’ എന്ന ചിത്രം വീണ്ടും റിലീസ് ചെയ്തിരിക്കുകയാണ്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു ആണ് ആട് 2 നിര്‍മ്മിച്ചിരിക്കുന്നത്, ബിഗ് സ്ക്രീനില്‍ നിന്ന് ആട് ഭീകരജീവിയാണ് എന്ന ചിത്രം മിനി സ്ക്രീനില്‍ എത്തിയപ്പോള്‍ കൂടുതല്‍ സ്വീകരിക്കപ്പെട്ടിരുന്നു അതിന്റെ കാരണം എന്തെന്ന് വ്യക്തമാക്കുകയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവായ വിജയ് ബാബു.
സിനിമ ഇറങ്ങി ആദ്യദിവസം തന്നെ പ്രേക്ഷകര്‍ക്ക് ഇഷ്ടമായില്ല എന്ന് മനസിലായപ്പോള്‍ അത് അന്ന് രാത്രി തന്നെ റീ എഡിറ്റ് ചെയ്തിരുന്നു. പിന്നീടു അഞ്ച് ദിവസം എടുത്താണ് അത് റീലോഡ് ചെയ്തതതെന്നും വിജയ്ബാബു പറയുന്നു. ഇപ്പോള്‍ നിങ്ങള്‍ ടിവിയില്‍ കാണുന്ന ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രം അന്ന് തിയേറ്ററില്‍ കണ്ടതിനെ റീ എഡിറ്റ് ചെയ്തതാണെന്നും വിജയ് ബാബു വ്യക്തമാക്കി.
Post Your Comments