GeneralNEWS

കലാതിലക പട്ടം കോഴ കൊടുത്ത് സ്വന്തമാക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തിനെതിരെ സീരിയല്‍ താരം മഹാലക്ഷ്മി

കൊല്ലം; ഈ വര്‍ഷത്തെ യൂണിവേഴ്സിറ്റി കലോത്സവം കാലതിലക പട്ടത്തിന്റെ പേരില്‍ വലിയ വിവാദങ്ങള്‍ക്ക് വഴി തുറക്കുമ്പോള്‍ അതിനു പ്രധാന കാരണക്കാരിയായ സീരിയല്‍ നടിയും കലോത്സവത്തിലെ മത്സരാര്‍ത്ഥിയുമായിരുന്ന മഹാലക്ഷ്മി വിവാദങ്ങളെ സംബന്ധിച്ചുള്ള കൂടുതല്‍ വിശദീകരണങ്ങള്‍ നല്‍കുകയാണ്. കലാതിലക പട്ടം സ്വന്തമാക്കാന്‍ മഹാലക്ഷ്മി കോഴ കൊടുത്തുവെന്നായിരുന്നു പ്രധാന ആരോപണം. അങ്ങനെയൊരു ശ്രമം തന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും, മാധ്യമങ്ങള്‍ വാര്‍ത്തകള്‍ തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുകയായിരുന്നുവെന്നും മഹാലക്ഷ്മി വ്യക്തമാക്കി.

ഫേസ്ബുക്ക് ലൈവിലായിരുന്നു മഹാലക്ഷ്മിയുടെ തുറന്നു പറച്ചില്‍. കൊല്ലത്ത് മാര്‍ച്ച് 20-നു അരങ്ങേറിയ കേരള സര്‍വ്വകലാശാല കലോത്സവത്തിനു കഴിഞ്ഞ ദിവസമാണ് തിരശ്ശില വീണത്.

മഹാലക്ഷ്മിയുടെ വാക്കുകളിലേക്ക്

“യൂണിവേഴ്‌സിറ്റി കലോല്‍സവം ഇത് എന്റെ അഞ്ചാമത്തെ വര്‍ഷമാണ് .എംഎ ഫൈനല്‍ ഇയറാണ്.ഡിഗ്രി ഫൈനല്‍ ആയിരുന്നപ്പോള്‍ കലാതിലകപ്പട്ടം നേരത്തെ കിട്ടിയതാണ്.അവസാന വര്‍ഷമായതുകൊണ്ട് തന്നെ 7 ഇവന്റ്‌സില്‍ മല്‍സരിക്കുന്നില്ലായെന്ന് ഞാന്‍ കോളേജില്‍ പറഞ്ഞിരുന്നു.എന്നാല്‍, മാര്‍ ഇവാനിയോസ് കലോല്‍സവത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കോളേജ് ആയതുകൊണ്ടും അഞ്ചുവര്‍ഷം ഈ കോളേജില്‍ പഠിച്ചതായതുകൊണ്ടും ഗുരുക്കന്മാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് 7 മല്‍സരങ്ങളില്‍ പങ്കെടുത്തത്.എനിക്ക് തൃപ്തികരമല്ലാത്ത കുറെ റിസള്‍ട്ട് വന്നപ്പോള്‍ അപ്പീലിന് പോയിരുന്നു.സ്‌റ്റേജില്‍ നന്നായി പ്രകടനം കാഴ്ചവയ്ക്കുക എന്നതല്ലാതെ റിസള്‍ട്ടിന് പിന്നാലെ പോകണമെന്ന് ചിന്തയുണ്ടായിരുന്നില്ല.അപ്പീലിന് കൊടുക്കുന്നത് കോളേജുകാരാണ്.

പിന്നെ എന്താണ് സംഭവിച്ചതെന്ന് അറിയില്ല. രേഷ്മയും ഞാനും നല്ല സുഹൃത്തുക്കളാണ്.അവള്‍ എംകോം. ഞാന്‍ എംഎ. നിങ്ങള്‍ മാധ്യമങ്ങള്‍ വെറുതെ സത്യം അറിയാതെ പ്രതികരിക്കുകയാണ്. രേഷ്മയ്ക്ക് കലാതിലക പട്ടം കിട്ടുന്നതില്‍ എനിക്ക് സന്തോഷമേയുള്ളു.അപ്പീല്‍ ഇല്ലാതെ തന്നെ എനിക്ക് 15 പോയിന്റാണ് ഉണ്ടായിരുന്നത്.എന്നാല്‍ ചില ചാനലുകള്‍ എനിക്ക് 5 പോയിന്റ് മാത്രമാണുള്ളതെന്ന് കാര്യമറിയാതെ പറഞ്ഞു.
രേഷ്മയ്ക്ക് നാല് ഇവന്റ്‌സുണ്ട്. ഗസല്‍, ഹിന്ദുസ്ഥാനി, ക്ലാസിക്കല്‍ മ്യൂസിക്, ലൈറ്റ് മ്യൂസിക് ഇതിനെല്ലാം മല്‍സരിച്ചിട്ട് രേഷ്മയ്ക്ക് 16 പോയിന്റാണുള്ളത്.ഞങ്ങള്‍ക്ക് തന്നെ കിട്ടുന്നതില്‍ സന്തോഷം മാത്രമേയുള്ളു. ഞാന്‍ കലാതിലകത്തിന് വേണ്ടി ലക്ഷ്യമിട്ടല്ല ഇറങ്ങിയത്.ചാനലുകാര്‍ ഇതിനെ വളച്ചൊടിച്ചു. കഥാപ്രസംഗത്തിന്.എല്ലാ വര്‍ഷവും സമ്മാനം കിട്ടുന്ന ഇവന്റാസായതുകൊണ്ടാണ് തൃപ്തികരമല്ലാത്ത ഫലം വന്നപ്പോള്‍ അപ്പീലിന് പോയത്.കഥാപ്രസംഗം അപ്പീല്‍ പോയപ്പോള്‍,സെക്കന്‍ഡ് ഫസ്റ്റായി.ഒരു പ്രൈസും ഇല്ലാതിരുന്ന റാണി മോനിച്ചന് തേഡും കിട്ടി. അത് പോലെ കുച്ചിപുഡിക്ക് ഞാന്‍ അപ്പീല്‍ കൊടുത്തപ്പോള്‍ വിദ്യാ വിജയന്‍ അങ്ങനെ ചിലരൊക്കെ എനിക്കെതിരെ തിരിഞ്ഞു.ഞാനെന്താ തെററു ചെയ്തതതെന്ന് മനസ്സിലാകുന്നില്ല. ഞാന്‍ കോഴ കൊടുത്തെന്നോ, അട്ടിമറിച്ചെന്നോ ആരോപിക്കുന്ന നിങ്ങള്‍ തന്നെ തെളിയിക്കൂ. ഞാന്‍ എന്തു തെറ്റാണ് ചെയ്തതെന്ന്.ഏതന്വേഷണത്തിനും തയ്യാറാണ്.കാരണം എന്റെ നിരപരാധിത്വം എനിക്ക് തെളിയിക്കണം.”

shortlink

Related Articles

Post Your Comments


Back to top button