വൈക്കംമുഹമ്മദ് ബഷീറിന്‍റെ നീലവെളിച്ചമെന്ന കഥയാണ് പിന്നിട് ഭാര്‍ഗ്ഗവിനിലയം എന്ന പേരില്‍ സിനിമയാക്കപ്പെട്ടത്. നീലവെളിച്ചം വൈക്കം മുഹമ്മദ് ബഷീര്‍ ഏഴുതിയതിനു പിന്നില്‍ മറ്റൊരു കഥയുണ്ട്.
എറണാകുളത്തെ ക്ലോത്ത് ബസാര്‍ റോഡിലെ ഇടിഞ്ഞുപൊളിഞ്ഞ ഒരു കെട്ടിടത്തില്‍ ബഷീര്‍ താമസിച്ചുകൊണ്ടിരുന്ന കാലം. അക്കാലത്ത് അദ്ദേഹത്തിന് ഫോര്‍ട്ട് കൊച്ചി ബീച്ചില്‍ സ്ഥിരമായി പോകുന്ന ഒരു പതിവുണ്ടായിരുന്നു. ഒരിക്കല്‍ പതിവുയാത്ര കഴിഞ്ഞ് ബീച്ചില്‍ നിന്നും മടങ്ങാന്‍ ബഷീര്‍ തയ്യാറെടുത്തപ്പോള്‍ അത്ഭുതപ്പെടുത്തുന്ന ഒരു കാഴ്ചക്ക് അദ്ദേഹം സാക്ഷിയായി. അപ്പോള്‍ സന്ധ്യാസമയമായിരുന്നു. ബീച്ച്അവസാനിക്കുന്നിടത്ത് ഡച്ച് സെമിത്തേരിക്ക് പിന്നിലായാണ് ബഷീറിന്‍റെ നില്‍പ്പ്. ആ സമയത്ത് കടപ്പുറത്ത് മനുഷ്യനെന്നു പറയാന്‍ ബഷീര്‍ മാത്രം. പെട്ടെന്നാണ് വെള്ളത്തില്‍ നിന്ന് ഒരു സ്ത്രീ തീരത്തേക്ക് വന്നത്. അതിവേഗത്തില്‍ ബഷീറിനെ കടന്ന് അവര്‍ അപ്രത്യക്ഷയാകുകയും ചെയ്തു. ഒരു വാക്കുപോലും ഉച്ചരിക്കാനാവാത്ത അവസ്ഥയില്‍ ബഷീര്‍ നിന്നു പോയി. തന്നെ അത്ഭുതപ്പെടുത്തിയ ആ സംഭവത്തെപ്പറ്റി ബഷീര്‍ തന്നെ പല സന്ദര്‍ഭങ്ങളിലും പറഞ്ഞിട്ടുളളതാണ്.
ഫോര്‍ട്ടുകൊച്ചി ബീച്ചില്‍ ഉണ്ടായ അനുഭവം പിന്നീട് ബഷീര്‍ കഥയാക്കി അതാണ് നീലവെളിച്ചം. ക്ലോത്ത് ബസാറിലെ പഴഞ്ചന്‍ കെട്ടിടത്തിന് തന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ ബഷീര്‍ ഒരു പേരു നല്‍കിയിരുന്നു- ഭാര്‍ഗ്ഗവിനിലയം. നീലവെളിച്ചം എന്ന ചെറുകഥ സിനിമയാക്കുന്നതിനും മുമ്പെയാണ് ഭാര്‍ഗ്ഗവിനിലയം എന്നപേര് പഴഞ്ചന്‍ കെട്ടിടത്തിന് ബഷീര്‍ നല്കിയത്. പിന്നീട് നീലവെളിച്ചം സിനിമയാക്കിയപ്പോള്‍ സിനിമക്കു ലഭിച്ചതും അതേ പേരുതന്നെ ആയിരുന്നു ‘ഭാര്‍ഗ്ഗവിനിലയം.’
Post Your Comments