GeneralLatest NewsMollywood

നിനക്കെന്താ മോളായി അഭിനയിച്ചാല്‍? സദസിനെ ചിരിപ്പിച്ച മമ്മൂട്ടിയുടെ ചോദ്യം

പരോള്‍ സിനിമയുടെ ആഡിയോ പ്രകാശനം ചെയ്യുന്ന ചടങ്ങ്. സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ മമ്മൂട്ടിയാണ് സദസിന് പരിചയപ്പെടുത്തിയത്. ഓരോരുത്തരെയായി പേരെടുത്തു പരിചയപ്പെടുത്തുന്നതിനിടയിലാണ് അദ്ദേഹം തൊട്ടടുത്ത്‌ നില്‍ക്കുന്ന കൊച്ചു പെണ്‍കുട്ടിയെ കണ്ടത്. മിയയുടെ മകളായി അഭിനയിക്കുന്ന കുട്ടിയാണ് എന്ന് അദ്ദേഹം തുടര്‍ന്ന് സദസിനോടായി പറഞ്ഞു.

കേട്ടപാടെ പെണ്‍കുട്ടി തിരുത്തി. താന്‍ മിയയുടെ മകളായിട്ടല്ല, അവരുടെ ചെറുപ്പകാലമാണ് അവതരിപ്പിച്ചത് എന്നാണ് പറഞ്ഞത്. നിനക്കെന്താ മകളായി അഭിനയിക്കാന്‍ പറ്റില്ലേ എന്ന് മമ്മൂട്ടിയുടെ ചോദ്യം സദസിനെ ചിരിപ്പിച്ചു.

ശരത് സന്ദിത്ത് സംവിധാനം ചെയ്ത പരോള്‍ ഈ മാസം അവസാനം തിയറ്ററുകളില്‍ എത്തും. സിനിമയില്‍ മമ്മൂട്ടി ഒരു തടവുകാരനെയാണ് അവതരിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button