നായകനായും പ്രതിനായകനായും വെള്ളിത്തിരയില്‍ കഴിവ് തെളിയിച്ച നടന് സോമന് ഒരു കാലത്തെ മലയാള സിനിമയിലെ ഒഴിച്ചു നിര്‍ത്താനാവാത്ത താരമായിരുന്നു. മമ്മൂട്ടി മോഹന്‍ലാല്‍ സുരേഷ് ഗോപി തുടങ്ങിയ സൂപ്പര്‍ താരങ്ങളുടെ സിനിമയില്‍ പ്രതിനായകാനായി അരങ്ങു തകര്‍ത്ത സോമന് ലേലം പോലെയുള്ള സിനിമകളില്‍ നായക തുല്യമായ വേഷവും ലഭിച്ചിരുന്നു.
സൂപ്പര്‍ താരങ്ങളുടെ തെറി വിളി കേള്‍പ്പിക്കുന്നതിനു പകരം തനിക്കൊരു നല്ല വേഷം താടാ എന്ന് രണ്‍ജി പണിക്കരോട് സോമന് അധികാരത്തോടെ അങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു. അങ്ങനെയാണ് ലേലത്തിലെ ആനക്കാട്ടില്‍ ഈപ്പച്ചന് പിറക്കുന്നത്. 1997-ല്‍ പുറത്തിറങ്ങിയ ‘ലേലം’ സോമന്റെ അവസാന ചിത്രമായിരുന്നു. സോമന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു ആനക്കാട്ടില്‍ ഈപ്പച്ചന്.
Post Your Comments