തുറന്ന അഭിപ്രായ പ്രകടനങ്ങളിലൂടെ വിവാദം സൃഷ്ടിച്ച നടിയാണ് മന്ദിര ബേദി. പ്രശസ്ത ടിവി അവതാരക കൂടിയായ അവര്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ ട്രോളുകള്‍ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ്.
ഓണ്‍ലൈനില്‍ കൂടി ട്രോളുന്നത് ഭീരുത്വമാണെന്നും ഇന്ത്യയിലെ പുരുഷന്മാര്‍ ഭീരുക്കളായത് കൊണ്ടാണ് അങ്ങനെ ചെയ്യുന്നതെന്നും മന്ദിര പറയുന്നു.
“നേരിട്ട് ചോദ്യം ചെയ്താല്‍ നമുക്ക് മറുപടി പറയാന്‍ അവസരം ലഭിക്കും. പക്ഷെ ഡിജിറ്റല്‍ യുഗത്തില്‍ ആരും പരസ്പരം കാണുന്നില്ല.അതുകൊണ്ട് അആര്‍ക്കും അആരെയും എന്തും പറയാം. ഈ അജ്ഞാതാവസ്ഥ ചിലര്‍ മുതലെടുക്കുകയാണ്. അന്ഗാനെ ചെയ്യുന്നത് കൊണ്ട് ഇന്ത്യയിലെ പുരുഷന്മാരെ ഭീരുക്കളായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്” നടി ഒരു ടിവി ചാനല്‍ പരിപാടിയില്‍ പറഞ്ഞു.
Post Your Comments