കേരള സര്‍വ്വകലാശാല പരീക്ഷയില്‍ റാങ്ക് നേട്ടവുമായി ഗൗതമി

തിരുവനന്തപുരം; കേരള സര്‍വ്വകലാശാല പരീക്ഷയില്‍ റാങ്ക് നേട്ടവുമായി യുവ നടി ഗൗതമി. കേരള സര്‍വകലാശാലയുടെ എം.എസ്.സി. സൈക്കോളജി പരീക്ഷയിലാണ് ഗൗതമി രണ്ടാം റാങ്ക് സ്വന്തമാക്കിയത്. തിരുവനന്തപുരം വഴുതക്കാട് ഗവ. വിമന്‍സ് കോളേജിലെ വിദ്യാര്‍ഥിയായിരുന്നു ഗൗതമി. 1800ല്‍ 1456 മാര്‍ക്ക് നേടിയാണ്‌ ഗൗതമി രണ്ടാം റാങ്ക് നേട്ടം കൈവരിച്ചത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയാണ് ഗൗതമി പ്രേക്ഷകരുടെ ഇഷ്ടനടിയായത്.

Share
Leave a Comment