
തൃപ്പൂണിത്തുറ; ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനു തനിക്ക് അനുമതി നല്‍കാത്തതിന്റെ വേദന പങ്കുവെച്ചു യേശുദാസ്. പാറ്റയോ ഈച്ചയോ ആയി ജനിച്ചിരുന്നെങ്കില്‍ അകത്ത് കടക്കാമായിരുന്നു എന്നായിരുന്നു ക്ഷേത്രപ്രവേശന അനുമതി നിഷേധിക്കുന്നവരോടുള്ള യേശുദാസിന്റെ പരിഭവം പറച്ചില്‍.
“പ്രാണികള്‍ക്കു പോലും സാദ്ധ്യമാകുന്ന കാര്യമാണ് തനിക്ക് ലഭിക്കാത്തത്. പാറ്റയായോ ഈച്ചയായോ ജനിച്ചിരുന്നെങ്കില്‍ പോലും ഗുരുവായൂരമ്പലത്തില്‍ കയറാന്‍ കഴിയുമായിരുന്നു”. – യേശുദാസ് വ്യക്തമാക്കി.
തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശ സംഗീതസഭ ഏര്‍പ്പെടുത്തിയ പുരസ്‌കാര സമര്‍പ്പണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments