മിമിക്രിയിലൂടെ സിനിമയിലെത്തിയ ടിനി ടോമിന് സിനിമയില്‍ നല്ല വേഷങ്ങള്‍ നല്‍കിയത് സംവിധായകന് രഞ്ജിത്ത് ആയിരുന്നു. ഇന്ത്യന്‍ റുപ്പിയിലെ പൃഥ്വിരാജിനൊപ്പമുള്ള ടിനിയുടെ റോള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു, പിന്നീടു പ്രാഞ്ചിയേട്ടനിലും,സ്പിരിറ്റിലും, കടല്‍ കടന്ന് മാത്തുക്കുട്ടിയിലുമൊക്കെ ടിനി രഞ്ജിത്ത് ചിത്രങ്ങളുടെ ഭാഗമായി.
സ്പിരിറ്റില്‍ ജഗതി ശ്രീകുമാര്‍ ചെയ്യേണ്ടിയിരുന്ന വേഷമായിരുന്നു രഞ്ജിത്ത് വിശ്വാസപൂര്‍വ്വം ടിനി ടോമിനെ ഏല്‍പ്പിച്ചത്. ആല്‍ക്കഹോളിക്ക് ആയ രഘുനന്ദന് സ്ഥിരമായി മദ്യപിക്കാനെത്തുന്ന ബാറിലെ ഒരു സപ്ലയര്‍ കഥാപാത്രമായിട്ടായിരുന്നു ടിനി ടോം ചിത്രത്തില്‍ അഭിനയിച്ചത്. ജോണ്സണ് എന്ന ഈ കഥാപാത്രം വളരെ കുറച്ചു രംഗത്ത് മാത്രമേ വന്നു പോകുന്നുള്ളൂവെങ്കിലും വളരെ ശക്തമായ ഒരു കഥാപാത്രമായിരുന്നു ടിനിക്ക് ലഭിച്ചത്, മോഹന്‍ലാല്‍ കഥാപാത്രത്തിന് മദ്യം വിളമ്പുന്ന ഇയാള്‍ ഒരവസരത്തില്‍ രഘുനന്ദനോട് അമിത മദ്യാപാനം പാടില്ലെന്നും ഉപദേശിക്കുന്നുണ്ട്.
അത് ജഗതി ചേട്ടന് ചെയ്യേണ്ടിയിരുന്ന വേഷമായിരുന്നു എന്ന് അറിഞ്ഞപ്പോള്‍ താന്‍ സ്തംഭിച്ചു പോയെന്നും, വളരെയധികം പേടിയോടെയാണ് ആ കഥാപാത്രം ചെയ്തതെന്നും ഒരു പ്രോഗ്രാമിനിടെ ടിനി ടോം പങ്കുവച്ചു.
Post Your Comments