സൂപ്പര്‍ താരങ്ങള്‍ക്ക് പോലും വെല്ലുവിളി സൃഷ്ടിച്ച നായികയായിരുന്നു ഷക്കീല. തൊണ്ണുറുകളില്‍ ബിഗ്രേഡ് സിനിമകളെ ഹരം കൊള്ളിച്ച ഈ നായികയുടെ ജീവിതം വെള്ളിത്തിരയിലേയ്ക്ക്. അന്തരിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ സഹോദരന് ഇന്ദ്രജിത്ത് ലങ്കേഷാണ് ഷക്കീലയുടെ ജീവിതം സിനിമയക്കുന്നത്.
ഗ്യാങ്സ് ഓഫ് വസൈപ്പൂര്‍ ഗോലികോം കീ രാസ് ലീല രാംലീല, സരബ്ജിത്ത് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തി നേടിയ റിച്ച ചദ്ദയാണ് വെള്ളിത്തിരയില്‍ ഷക്കീലയാവുന്നത്. സിനിമയുടെ സ്ക്രിപ്റ്റ് മികച്ചതാണെന്നും നല്ല അഭിനയ സാധ്യതയുളള വേഷമായതിനാലാണ് സമ്മതിച്ചെന്നും അടുത്തിടെ റിച്ച പറഞ്ഞിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാനിരിക്കെ ഷക്കീലയാവാനുളള തയ്യാറെടുപ്പുകളിലാണ് റിച്ചയിപ്പോള്.
കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി മലയാളം പഠിക്കുന്ന തിരക്കിലാണ് താരം. മലയാളം പഠനത്തിനായി പ്രത്യേകം ആളെ നിയമിച്ച റിച്ച വാക്കുകളും അതിന്റെ ഉച്ചാരണവും പഠിക്കുന്നതിന്റെ ശ്രമങ്ങളിലാണ്. പുതിയ ഭാഷ പഠിക്കുന്നതില്‍ താരം എറെ താല്പര്യവതിയാണെന്നും ഷൂട്ടിംഗ് തുടങ്ങാന്‍ പോവുന്നതിന്റെ സന്തോഷത്തിലാണ് താരമെന്നും റിച്ചയോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഈ വര്‍ഷം അവസാനമായിരിക്കും ചിത്രം തിയ്യേറ്ററുകളിലെത്തുക. സില്‍ക്കിന്റെ ജീവിതം വിദ്യാ ബാലന് അനശ്വരമാക്കിയത് പോലെ റിച്ച ഷക്കീലയുടെ ജീവിതം മികവുറ്റതാക്കുമോ എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
വേശ്യകള്‍ ഇതിലും എത്രയോ ഭേദം; നടിമാരെക്കുറിച്ച് പ്രമുഖ നിര്‍മ്മാതാവിന്റെ ഭാര്യയ്ക്ക് പറയാനുള്ളത്!
Post Your Comments