തമിഴ് സിനിമയില്‍ പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. നിര്‍മാണ ചെലവ് ക്രമാതിതമായി കൂടുകയാണെന്നും അതിന് പരിഹാരമുണ്ടാക്കണമെന്നും
ആവശ്യപ്പെട്ടാണ് നിര്‍മാതാക്കള്‍ ചിത്രീകരണം നിര്‍ത്തി വച്ചത്. താര സംഘടനയും നിര്‍മാതാക്കളുടെ സംഘടനയും തമ്മില്‍ പലവട്ടം ചര്‍ച്ച നടത്തിയെങ്കിലും ഇതുവരെ പരിഹാരമൊന്നുമായിട്ടില്ല.
നടീ നടന്മാര്ക്ക് ഭീമമായ പ്രതിഫലമാണ് നിലവില്‍ കൊടുക്കുന്നത്. താരങ്ങളുടെ സഹായികള്‍ക്ക് വേറെയും. സഹായികള്‍ക്ക് ഇനി അതാത് താരങ്ങള്‍ തന്നെ പ്രതിഫലം കൊടുക്കണമെന്നാണ് നിര്‍മാതാക്കളുടെ നിലപാട്. അതിനിടയിലാണ് പ്രതിഫലം കുറയ്ക്കാന്‍ തയാറായി സൂര്യ രംഗത്ത് വന്നത്. ഏകദേശം പതിനഞ്ചു കോടിക്ക് മുകളിലാണ് താരത്തിന്റെ പ്രതിഫലം. പന്ത്രണ്ട് കോടി രൂപ ശമ്പളത്തിന് പുറമേ അന്യഭാഷാ റിലീസിന്റെ പേരില്‍ കോടികളും അദ്ദേഹം വാങ്ങുന്നു. ഈ പ്രതിഫലം കുറയ്ക്കാമെന്നാണ് നടന് വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാല്‍ സൂര്യയുടെ തിരുമാനത്തെ കുറിച്ച് മറ്റ് താരങ്ങളുടെ തിരുമാനം ഇതുവരെ പുറത്തു വന്നിട്ടില്ല. അവരും സമാനമായ നിലപാടെടുക്കും എന്നാണ് നിര്‍മാതാക്കളുടെ സംഘടനയുടെ പ്രതിക്ഷ.
Post Your Comments