BollywoodGeneralLatest News

വിവാഹശേഷമുള്ള ശ്രിയയുടെ ആദ്യ റൊമാന്‍റിക് ചിത്രം തരംഗമാകുന്നു

നടി ശ്രിയ ശരണിന്‍റെ വിവാഹം കഴിഞ്ഞ ആഴ്ചയാണ് നടന്നത്. റഷ്യക്കാരനായ ആന്ദ്രേയുമായി നാലു വര്‍ഷമായി പ്രണയത്തിലായിരുന്നു ശ്രിയ. വളരെ രഹസ്യമായി നടിയുടെ മുംബെയിലെ വസതിയില്‍ വച്ചു നടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്.

വിവാഹശേഷമുള്ള തങ്ങളുടെ ആദ്യ റൊമാന്‍റിക് ചിത്രം ശ്രിയ പുറത്തു വിട്ടു. എല്ലാം മറന്ന് പരസ്പരം ചുംബിച്ചു നില്‍ക്കുന്ന ശ്രിയയുടെയും ആന്ദ്രേയുടെയും ചിത്രം ആരാധകര്‍ പെട്ടെന്ന് തന്നെ ഏറ്റെടുത്തു. ശ്രിയ മഞ്ഞ സാരിയും ആന്ദ്രേ വൈറ്റ് സ്യൂട്ടുമാണ് ധരിച്ചിരിക്കുന്നത്.

രജനികാന്ത് നായകനായ ശിവാജിയിലൂടെ ശ്രദ്ധേയയായ ശ്രിയ മലയാളം, തമിഴ്, തെലുഗു ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. ദൃശ്യം സിനിമയുടെ ഹിന്ദി പതിപ്പിലാണ് അവര്‍ അവസാനം അഭിനയിച്ചത്.

shortlink

Related Articles

Post Your Comments


Back to top button