![salman khan](/movie/wp-content/uploads/2018/03/salman-khan.png)
സല്‍മാന്‍ ഖാനോട് പഴയ നായിക പൂജ ദഡ്വാള്‍ സഹായം തേടുന്ന വീഡിയോ അടുത്തിടെയാണ് പുറത്തു വന്നത്. 1995ല്‍ റിലീസ് ചെയ്ത വീര്‍ഗതി എന്ന ചിത്രത്തില്‍ സല്‍മാന്‍റെ നായികയായി അഭിനയിച്ച പൂജ ഇപ്പോള്‍ ക്ഷയരോഗ ബാധിതയായി അവശ നിലയിലാണ്. ചികിത്സയ്ക്കും ഭക്ഷണത്തിനും പണമില്ലാതായതോടെയാണ് അവര്‍ നടന്‍റെ സഹായം തേടി വീഡിയോ പോസ്റ്റ് ചെയ്തത്.
സല്‍മാന്‍ ഈ വീഡിയോ കണ്ടാല്‍ സഹായിക്കും എന്ന ഒറ്റ പ്രതിക്ഷയാണ് തനിക്കുള്ളതെന്ന് പൂജ പറഞ്ഞെങ്കിലും സൂപ്പര്‍താരത്തിന്‍റെ ഭാഗത്ത് നിന്ന് പ്രതികരണമൊന്നുമുണ്ടാകാത്തത് ഏറെ ചര്‍ച്ചയായി. ഇപ്പോള്‍ വിഷയത്തില്‍ ആദ്യത്തെ പരസ്യ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് സല്‍മാന്‍ ഖാന്‍.
“കഴിയാവുന്നത്ര സഹായം ചെയ്യാന്‍ ഞങ്ങള്‍ ശ്രമിക്കുകയാണ്. ഞാന്‍ കരുതുന്നത് ആന്‍റി (ഹെലന്‍ ആന്‍റി) ഇപ്പോള്‍ തന്നെ വേണ്ടത് ചെയ്തിട്ടുണ്ടെന്നാണ്. അവര്‍ ഇത്രമാത്രം മോശം അവസ്ഥയില്‍ ആണ് എന്ന് ഞാനറിഞ്ഞിരുന്നില്ല. അവന്‍ എത്രയും പെട്ടെന്ന് സുഖമാകും എന്ന് ഞാന്‍ കരുതുന്നു” സല്‍മാന്‍ പറഞ്ഞു. ദബാങ്ങ് സിനിമയുമായി ബന്ധപ്പെട്ട ടൂറിനിടയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments