
ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകള്‍ മീനാക്ഷിക്ക് ഇന്ന് പതിനെട്ട് വയസ് തികഞ്ഞു. ദിലീപ് ആരാധകരുടെ ഫേസ്ബുക്ക് പേജായ ദിലീപ് ഓണ്‍ലൈനാണ് മീനാക്ഷിക്ക് ജന്മദിനാശംസകള് നേര്‍ന്ന് ആദ്യം രംഗത്ത് വന്നത്.
‘അച്ഛന്റെ സ്വന്തം മകള്‍ക്ക്’ എന്ന ക്യാപ്ഷനോടെ ദിലീപിനൊപ്പമുള്ള മീനാക്ഷിയുടെ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. നിമിഷങ്ങള്‍ക്കകം ആരാധകര്‍ ഏറ്റെടുത്ത ചിത്രത്തിന് താഴെ ആശംസകളുമായി നിരവധി പേരാണ് അണി നിരന്നത്. ദിലീപും മഞ്ജുവും സമൂഹ മാധ്യമത്തില്‍ സജീവമാണെങ്കിലും ഇരുവരും മകളുടെ ജന്മദിനവുമായി ബന്ധപ്പെട്ട് ഇതുവരെ പോസ്റ്റൊന്നും ചെയ്തിട്ടില്ല.
Post Your Comments