
വിവാദങ്ങളുടെ പേരില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ് ബോളിവുഡ് സുന്ദരി കങ്കണ. സിനിമയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പീഡന കഥകളെക്കുറിച്ച് വ്യക്തമാക്കുകയാണ് താരം. ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു കങ്കണയുടെ തുറന്നു പറച്ചില്‍.
“പണം മാത്രം മനസ്സില്‍ കൊണ്ടുനടക്കുന്ന ആളല്ല ഞാന്‍. എന്നാല്‍, മുന്‍നിരയിലെ നായികമാരുടെ ഭാവി എന്താകുമെന്ന് എനിക്കറിയില്ല. ഏതെങ്കിലും ഒരു വമ്പന്‍ ബിസിനസുകാരന്റെയോ നായകന്റെയോ അടുത്ത ആളാവണമെന്നും അവര്‍ക്കൊപ്പം അന്തിയുറങ്ങുമെന്നും അവരുടെ വെപ്പാട്ടിയാവുമെന്നുമെല്ലാം നിങ്ങള്‍ ധരിക്കുകയാണ്. ഇതിനെല്ലാം വേണ്ടിയാണോ ഞാന്‍ ജോലി ചെയ്തത്. സ്ത്രീകളുടെ അവസ്ഥ മോശമായതുകൊണ്ടാണ് ഞാന്‍ പോരാടുന്നത്. കാലം എത്ര കഴിഞ്ഞാലും സ്ത്രീകള്‍ക്ക് അവര്‍ നേരിട്ട പീഡനങ്ങള്‍ തുറന്നു പറയാന്‍ കഴിയണം.
ഏതെങ്കിലും ഒരു കാലത്ത് അവര്‍ ഇതൊക്കെ വിളിച്ചുപറയുമെന്നും ഓര്‍മക്കുറിപ്പ് എഴുതുമെന്നുമുള്ള ഭയമെങ്കിലും പീഡകര്‍ക്ക് ഉണ്ടാകും. ഞാന്‍ എല്ലാ ദിവസവും യുദ്ധം നടത്തുകയാണെന്നാവും പലരും വിചാരിക്കുന്നത്. എന്റെ ജീവിതം ദുസ്സഹമാണെന്നും ജോഹര്‍മാരുടെയും റോഷന്മാരുടെയും സുഹൃത്തല്ലാത്തതിനാല്‍ എനിക്ക് ഭാവിയില്ലെന്നും ധരിക്കുന്നവരുണ്ട്. എന്നാല്‍, വാസ്തവം ഇതല്ല. ഈ വര്‍ഷത്തെ ഏറ്റവും വലിയ ചിത്രം ചെയ്യുന്നത് ഞാനാണ്. കങ്കണ തുറന്നടിക്കുന്നു.”
Post Your Comments